ബാർബിയെ പോലെയാകണം; 82 ലക്ഷം രൂപയുടെ ശസ്ത്രക്രിയകൾ നടത്തി യുവതി

jasmne
Image Credit∙ Instagram/@jazmynforrest1
SHARE

ബാർബി ഡോളിനെ പോലെയാകുന്നതിനു വേണ്ടി 82ലക്ഷം രൂപയുടെ സൗന്ദര്യ ശസ്ത്രക്രിയ നടത്തി യുവതി. ഓസ്ട്രേലിയയിലെ ക്വീൻസ്‍ലാൻഡ് സ്വദേശിയായ ജാസ്മിൻ ഫോറസ്റ്റ് എന്ന ഇരുപത്തിയഞ്ചുകാരിയാണ്  ബാർബിയെ പോലെയാകുന്നതിനായി നിരവധി ശസ്ത്രക്രിയകൾക്കു വിധേയയായത്. മുഖത്തും ശരീരത്തിന്‍റെ പല ഭാഗങ്ങളിലുമായാണ് ഇവര്‍ കോസ്മെറ്റിക് ശസ്ത്രക്രിയകള്‍ നടത്തിയിരിക്കുന്നത്. മൂക്ക്, ചുണ്ട്, നെറ്റി, മാറിടം എന്നിങ്ങനെയുള്ള ഭാഗങ്ങളിലാണ് ശസ്ത്രക്രിയ നടത്തിയത്. 

ഓരോ ശസ്ത്രക്രിയയെ കുറിച്ചും വ്യക്തമായി മനസിലാക്കിയ ശേഷമാണ് നടത്തുന്നത്. ശസ്ത്രക്രിയയിലൂടെ നേടുന്ന ഓരോ മാറ്റങ്ങള്‍ക്കും പോസിറ്റീവായ പ്രതികരണമാണ് ലഭിക്കുന്നതെന്നും ജാസ്മിൻ പറഞ്ഞു. ‘ദിവസത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും സ്വന്തം ശരീരം കണ്ണാടിയിലൂടെ നോക്കും. ഇത് ശരീരത്തെ കുറിച്ച് ആത്മവിശ്വാസമുണ്ടാകാൻ  സഹായിക്കുന്ന ശീലമാണ്. സൗന്ദര്യത്തിനു വേണ്ടി എത്ര പണം ചിലവഴിച്ചാലും അതൊന്നും നഷ്ടമായി കണക്കാക്കേണ്ടതില്ല. കാണാൻ 'ഹോട്ട്' ആണെങ്കില്‍ ഏത് സ്ഥലത്തും, ഏത് സാഹചര്യത്തിലും അവസരം ലഭിക്കും. അതിനാല്‍ ഞാന്‍ സന്തോഷവതിയാണ്.’– ജാസ്മിൻ പറയുന്നു. 

കൗമാരകാലത്ത് തന്നെ ഇത്തരം ശസ്ത്രക്രിയകളെ കുറിച്ച് മനസ്സിലാക്കുകയും  ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും ജാസ്മിൻ വ്യക്തമാക്കി. അതേസമയം ഇത്തരം കോസ്മറ്റിക് സർജറികൾക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നാണ് പലരും പറയുന്നത്. ഇത്രയധികം പണം ചിലവഴിച്ച് അപകടം ക്ഷണിച്ചു വരുത്തുകയാണെന്നു പറയുന്നവരും നിരവധിയാണ്. 

English Summary: Australian woman spends over ₹82 lakh to look like a Barbie

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS