250 സ്ത്രീകൾ ചേർന്ന് തലമുടി ചീകി ചൂടിയത് ലോക റെക്കോർഡ്

hair-brushing-record
Image Credit: guinnessworldrecords.com
SHARE

നീണ്ട മുടി ചീകിയൊരുക്കി ചൈനയിലെ റെഡ് യാവോ ഗോത്രത്തിലെ സ്ത്രീകൾ ചൂടിയത് അപൂർവമായൊരു ലോകറെക്കോർഡാണ്. പരമ്പരാഗത വസ്ത്രം ധരിച്ച 250 ലേറെ സ്ത്രീകൾ ഒരാൾക്കു പിന്നിൽ മറ്റൊരാൾ എന്ന നിലയിൽനിന്ന് പരസ്പരം മുടി ചീകി ചങ്ങല തീർത്താണ് റെക്കോർഡ് നേടിയത്. എല്ലാ വർഷവും നടക്കുന്ന ലോങ്‌ജി ലോംഗ് ഹെയർ ഫെസ്റ്റിവലിന്റെ ഭാഗമായാണ് പരിപാടി നടന്നത്. 

hair-brushing-records
Image Credit: guinnessworldrecords.com

റെഡ് യാവോ ഹിൽ ഗോത്രത്തിലെ സ്ത്രീകൾക്ക് തലമുടി സംസ്കാരികത്തനിമയുടെ ഭാഗമാണ്. ഗോത്രത്തിന്റെ ഭാഗ്യം, സമൃദ്ധി, ആരോഗ്യം എന്നിവയ്ക്കായി നീണ്ട മുടി നിലനിർത്തണമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ അവിടെയുള്ള എല്ലാ സ്ത്രീകൾക്കും നീണ്ട മുടിയുണ്ട്. കഞ്ഞിവെള്ളത്തിലും അരി കുതിർത്ത വെള്ളത്തിലും തലമുടി കഴുകിയാൽ കൂടുതൽ വളർച്ചയുണ്ടാകുമെന്നു പലരും അറിഞ്ഞതും പരീക്ഷിച്ചതും ഈ അടുത്ത കാലത്താണ്. എന്നാൽ കാലാകാലങ്ങളായി റെഡ് യാവോ ഗോത്രവിഭാഗത്തിലെ സ്ത്രീകൾ പിന്തുടർന്നിരുന്ന രീതിയാണ് ഇത്. നീളവും ഭംഗിയും കട്ടിയുമുള്ള മുടിയുള്ളതുകൊണ്ടു തന്നെ പലപ്പോഴും ഈ ഗോത്രവിഭാഗത്തിലെ സ്ത്രീകളെ യഥാർഥ ജീവിതത്തിലെ റപൂൺസെൽ എന്നു വിശേഷിപ്പിക്കാറുണ്ട്. ജർമൻ നാടോടിക്കഥയിലെ, നീണ്ട മുടിയുള്ള പെൺകുട്ടിയാണ് റപൂൺ‌സെൽ.

Read Also : മുടിയുടെ കറുപ്പ് നിറം കുറഞ്ഞെന്നോർത്ത് ഇനി പേടിക്കണ്ട, പരീക്ഷിക്കാം ഈ ‘നെല്ലിക്ക മാജിക്’

റെഡ് യാവോ ഗോത്രവിഭാഗക്കാരുടെ വിശ്വാസപ്രകാരം, സ്ത്രീകൾ ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് മുടി മുറിക്കുന്നത്; പതിനെട്ടു വയസ്സ് പൂർത്തിയാകുമ്പോൾ. 

Content Summary: world record set by women from combing their long hair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS