വീട്ടമ്മയായിരിക്കണമെന്ന ഒരു അമ്മയുടെ ഏറെ കാലത്തെ ആഗ്രഹത്തിന് സാക്ഷാത്കാരം. പഞ്ചാബിയായ ആയുഷ് ഗോയൽ എന്ന യുവാവാണ് തന്റെ അമ്മ ജോലി ഉപേക്ഷിച്ച വിവരം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ഏകദേശം 5,500 രൂപയോളം സമ്പാദിച്ചിരുന്ന ജോലിയാണ് അമ്മ ഉപേക്ഷിച്ചത്. ഒരുപാട് കാലമായി അമ്മയുടെ സ്വപ്നമായിരുന്നു ഇതെന്ന് ഗോയൽ പറയുന്നു. രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ജോലി ചെയ്തിരുന്ന അമ്മ, മുഴുവൻ സമയവും അമ്മയായും ഭാര്യയായും ഇരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

എന്റെ കോളജ് ഫീസ് അടക്കാൻ കാശ് ഇല്ലാത്തതുകൊണ്ട് ഞാനും അമ്മയും ബാത്റൂമിൽ കയറി കരഞ്ഞിരുന്നത് ഇന്നും ഓർമയുണ്ടെന്നും ആയുഷ് തന്റെ പോസ്റ്റിൽ കുറിച്ചു. സ്വപ്നം നിറവേറ്റിയ അമ്മയ്ക്കും ഒപ്പം നിന്ന മകനും ആശംസകളറിയിക്കുകയാണ് സോഷ്യൽ മീഡിയ. അമ്മയെ ജോലി ചെയ്യാതിരിപ്പിക്കുക എന്നത് ഏതൊരു മകന്റെയും ആഗ്രഹമാണെന്നും അതിനു കഴിഞ്ഞ ആയുഷ് പലർക്കും പ്രചോദനമാണെന്നുമാണ് കമന്റുകൾ
Content Summary: Mother Quit her job to become fulltime mom and wife