സന്യാസ വേഷത്തില്‍ ഹോളിവുഡ് നായികമാർ; അതിശയിപ്പിച്ച് എ.ഐ ചിത്രങ്ങൾ

ai-images-of-hollywood-stars
Image Credit: instagram/wild.trance
SHARE

ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ഹോളിവുഡിലെ താരസുന്ദരികള്‍ക്ക് ലഭിച്ചത് ആരും ചിന്തിക്കാത്ത രൂപമാറ്റം. സ്കാർലറ്റ് ജോൺസൻ, എമിലി ക്ലാർക്ക്, സെൻഡെയ, ആഞ്ജലീന ജോളി, എമ്മ വാട്സൻ തുടങ്ങിയ 10 പ്രമുഖ താരങ്ങളെയാണ് എ.ഐയിലൂടെ സന്യാസിനിമാരാക്കിയത്. ഇന്ത്യയിലൂടൊരു ആത്മീയ യാത്ര എന്ന പേരിലാണ് സമൂഹമാധ്യമത്തിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

കാഷായം ധരിച്ച്, കുങ്കുമപ്പൊട്ടും, കമ്മലും രുദ്രാക്ഷ മാലയും അണിഞ്ഞ് അതീവ സുന്ദരിമാരായാണ് താരങ്ങളുടെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത്. ഗ്ലാമറസ് വേഷങ്ങളും ആക്‌ഷനും മികച്ച രീതിയിൽ കൈകാര്യം ചെയ്ത് ലോകമൊമ്പാടും പ്രശസ്തിയാർജിച്ച താരങ്ങളെ ഈ വേഷത്തിൽ കണ്ടതിന്റെ ഞെട്ടലിലാണ് സോഷ്യൽ മീഡിയ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബ്ലാക്ക് വിഡോ, ഗെയിം ഓഫ് ത്രോൺസിലെ ഡനേറിസ്, ഫ്രണ്ട്സ് സീരീസിലെ റേച്ചൽ, ഹാരി പോട്ടറിലെ ഹാർമൊണി തുടങ്ങി മലയാളികൾക്ക് ഏറെ സുപരിചതരും പ്രിയപ്പെട്ടവരുമാണ് താരങ്ങളൊക്കെയും. 

ബിഗ്സ്ക്രീനിൽ നിറഞ്ഞു നിന്ന ഈ താരങ്ങൾ ഇന്ത്യയിലെ ആത്മീയ വഴികളിലൂടെ സഞ്ചരിക്കുന്നത് ചിന്തിച്ചുനോക്കൂ. വാരണാസിയിലെ വഴികളിൽ കാഷായം ധരിച്ച ഹോളിവുഡ് താരങ്ങളെപ്പറ്റി ചിന്തിക്കാമോ എന്ന് കുറിച്ചു കൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെക്കപ്പെട്ടത്. ഈ സീരീസ് മികച്ചു നിൽക്കുന്നെന്നും, തുടർന്നും ഇതുപോലെ ചിത്രങ്ങൾ പങ്കുവെക്കണമെന്നും കമന്റുകൾ നിറയുന്നു. മറ്റു പല അഭിനേതാക്കളുടെയും ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന നിർദേശവും ധാരാളം. 

Content Summary: Viral AI Images of Hollywood Actresses in ' spiritual journey ' in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS