ADVERTISEMENT

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ജിവോൻ എന്ന കൊറിയന്‍ പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും ചിത്രം സമൂഹമാധ്യമത്തിൽ വൈറലായി. താജ്മഹലിനു മുന്നിൽ അച്ഛനും അമ്മയ്ക്കുമൊപ്പം പെൺകുട്ടി കൈകൂപ്പി നിൽക്കുന്ന ഫോട്ടോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പിങ്ക് കളർ ചുരിദാർ അണിഞ്ഞ് നിൽക്കുന്ന ഫോട്ടോയ്ക്ക് താഴെ ' കൊറിയൻ മാതാപിതാക്കളുടെ ഇന്ത്യൻ മകൾ ' എന്നാണ് ജീവോൻ കുറിച്ചത്. 

സോഷ്യൽ മീഡിയയിൽ സ്ഥിരമായി ഇന്ത്യയിലെ തന്റെ ജീവിതവും അനുഭവങ്ങളും പങ്കുവെക്കുന്ന, ഇൻസ്റ്റഗ്രാമിൽ ഒന്നരലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ഇൻഫ്ലുവൻസറാണ് ജിവോൻ. കൊറിയക്കാരായ മാതാപിതാക്കൾക്ക് താജ്മഹൽ കാണിച്ചുകൊടുത്തെന്നും അവർക്ക് ഒരുപാട് ഇഷ്ടമായെന്നും ഫോട്ടോയോടൊപ്പമുള്ള കുറിപ്പിൽ ജിവോൻ എഴുതി. ഹിന്ദി സംസാരിക്കുന്നതുകൊണ്ടും ഇന്ത്യൻ വസ്ത്രം ധരിച്ചിരിക്കുന്നതു കൊണ്ടും നിങ്ങളൊരു ഇന്ത്യക്കാരി തന്നെയെന്ന് ഗൈഡ് പറഞ്ഞതായും പങ്കുവെച്ചു. ഭംഗിയുള്ള താജ്മഹലിനു മുന്നിൽ ഭംഗിയുള്ള പിങ്ക് കുർത്തി, നന്നായിട്ടില്ലേ എന്ന് ഹിന്ദിയിൽ കുറിപ്പിൽ എഴുതുകയും ചെയ്തു.

ഫോട്ടോയ്ക്കു താഴെ താജ്മഹലിനെപ്പോലെ ഇന്ത്യയിൽ തീർച്ചയായും കണ്ടിരിക്കേണ്ട പല സ്ഥലങ്ങളും കമന്റ്ചെയ്തിരിക്കുകയാണ് പലരും.ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും യാത്ര ചെയ്താൻ കൂടുതൽ ഭംഗിയുള്ള ഇടങ്ങൾ കാണാമെന്ന സജഷനുകളും നിരവധി.

Read also: ഒരു ദിവസം 70 ലക്ഷം രൂപ വരെ ചെലവാക്കുന്ന വീട്ടമ്മ

Content Summary: Korean Woman Shares Photo of her and family in front of Tajmahal gone viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com