ADVERTISEMENT

സോഷ്യൽ മീഡിയ വന്നതോടെ പിരിഞ്ഞു പോയ പലരെയും വീണ്ടും കാണാനും മിണ്ടാനുമുള്ള അവസരങ്ങളും സാധ്യതകളും കൂടി. വാട്സാപ്പിലെ പഴയ സ്കൂൾ ഗ്രൂപ്പും, കോളജ് ഗ്രൂപ്പുകളും തന്നെ തെളിവ്. അതിനു ശേഷം എത്രയോ മീറ്റപ്പുകളും കൂടിച്ചേരലുകളും ഉണ്ടായി. ഇനി കാണില്ലെന്നു കരുതിയ പലരും കെട്ടിപ്പിടിച്ചും പൊട്ടിച്ചിരിച്ചുമൊക്കെയുള്ള ഫോട്ടോകൾ ഷെയർ ചെയ്തപ്പോൾ കാണുന്നവർക്കും സന്തോഷം. അത്തരത്തിൽ രണ്ടു കൂട്ടുകാര്‍ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിലൂടെ പരസ്പരം തിരിച്ചറിഞ്ഞു. 

സാധാരണ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമുമാണ് ഒത്തുചേരലുകൾക്കു കാരണമാവാറ്. എന്നാല്‍ ഇത്തവണ ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോം വഴിയാണ് സൗഹൃദം പൊടിതട്ടിയെടുത്തത്. ചില ബന്ധങ്ങൾ കാലമെത്ര കഴിഞ്ഞാലും മനസ്സിൽ നിന്നു പോവില്ല. 15 വർഷങ്ങൾക്കു ശേഷം കുട്ടിക്കാലത്തെ ബെസ്റ്റ് ഫ്രണ്ടിനെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഇവർ.

സ്ക്രീൻ ഷോട്ടിനൊപ്പമാണ് വേദിക എന്ന പെൺകുട്ടി തന്റെ അനുഭവം പറഞ്ഞത്. ബർണാലി എന്ന യുവതിയുമായി ഔദ്യോഗിക സംഭാഷണത്തിനിടെയാണ് വേദിക തന്റെ കുട്ടിക്കാല ചിത്രം അയച്ചത്. ഇതിലെ പെൺകുട്ടി ‍നിങ്ങളാണോ എന്നു വേദിക ചോദിച്ചു. അതെ, ശരിക്കും നീ പഴയ വേദിക ആണോ എന്ന് ബർണാലിയും ചോദിച്ചു. അതോടെ പതിനഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം രണ്ടു കൂട്ടുകാർ ഒന്നിക്കുകയായിരുന്നു.  

Read also: 'ഞാൻ മദ്യപിച്ചിട്ടുണ്ട്, പക്ഷേ എനിക്കൊരു കാര്യം പറയണം'; രാത്രി 2 മണിക്ക് മാനേജറിന് ജീവനക്കാരന്റെ മെസേജ്

ചെറിയ ക്ലാസുകളിൽ തങ്ങൾ ഒരുമിച്ചു പഠിച്ചിരുന്നുവെന്നും സ്കൂൾ മാറിയതോടെ ആ ബന്ധം നഷ്ടപ്പെട്ടുവെന്നും വേദിക കമന്റിൽ എഴുതി. എന്നിരുന്നാലും വർഷങ്ങള്‍ക്കു ശേഷവും ഓർമയിൽ സൂക്ഷിച്ചിരുന്നല്ലോ, അതു വലിയ കാര്യമാണെന്ന് കമന്റുകൾ പറയുന്നു. ഈയടുത്ത് കണ്ടതിൽവച്ച് ഏറ്റവും മനോഹരമെന്നും പോസ്റ്റ് വായിച്ച് തന്റെ പഴയ സുഹൃത്തുക്കളെ മിസ്സ് ചെയ്യുന്നുണ്ടെന്നും പലരും അഭിപ്രായപ്പെട്ടു. 

Content Summary: Woman reconnects with her Chilhood Bestfriemd through LinkedIn

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com