ADVERTISEMENT

കുഞ്ഞുങ്ങള്‍ തെറ്റുചെയ്താല്‍ മാതാപിതാക്കള്‍ ചെറിയ ശിക്ഷകള്‍ നല്‍കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അച്ഛന് കുഞ്ഞിനോട് സ്‌നേഹമുണ്ടോ എന്ന് അളക്കാന്‍ ഒരമ്മ ചെയ്ത ക്രൂരത ആരെയും ഞെട്ടിക്കുന്നതാണ്. അമേരിക്കയിലെ ഒറിഗണിലുളള മുപ്പതുകാരിയാണ് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാനായി സ്വന്തം കുഞ്ഞിനെ ഫ്രീസറില്‍ കിടത്തിയത്. 2021 ഒക്ടോബറില്‍ നടന്ന ഈ സംഭവത്തിന്റെ വിശദാംശങ്ങള്‍ കോടതി രേഖകള്‍ വഴി ഇപ്പോഴാണ് പുറത്തെത്തിയത്. 

ഷാര്‍ഡെ മക്‌ഡൊണാള്‍ഡ് എന്ന യുവതിയാണ് ഇത്തരമൊരു ക്രൂരപ്രവര്‍ത്തിക്ക് മുതിര്‍ന്നത്. ഒരു കുഞ്ഞ് അപകടത്തിലാണ് എന്ന അജ്ഞാതമായ സന്ദേശത്തെ തുടര്‍ന്നാണ് ഷാര്‍ഡെയുടെ ഫ്‌ളാറ്റില്‍ പൊലീസ് എത്തുന്നത്. ഷാര്‍ഡെ കുഞ്ഞിന്റെ പിതാവിനെ ഫോണിലൂടെ വലിയ ശബ്ദത്തില്‍ ചീത്തവിളിക്കുന്നതാണ് ആദ്യം പൊലീസ് കേട്ടത്. 

പൊലീസ് വാതിലില്‍ മുട്ടിയപ്പോള്‍ യുവതി ബ്ലാങ്കറ്റില്‍ പൊതിഞ്ഞ കുഞ്ഞുമായി ചെന്ന് വാതില്‍ തുറന്നു. പൊലീസിനോട് യുവതി പറഞ്ഞത് കുഞ്ഞിനെ വെറുതെ പൈപ്പിനു ചുവട്ടില്‍ കിടത്തിയതാണെന്നായിരുന്നു. എന്നാല്‍ പിന്നീട് കുഞ്ഞിന്റെ പിതാവ് വീട്ടിലെത്തി. ഇയാളാണ് കുഞ്ഞിനെ ഫ്രീസറില്‍ വെക്കുന്നത് അടക്കമുള്ള ക്രൂരതകള്‍ ഷാര്‍ഡെ നടത്തുന്നതിന്റെ വിഡിയോ കോള്‍ ദൃശ്യങ്ങളും ചിത്രങ്ങളും പൊലീസിന് നല്‍കിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. 

Read also: 'ടിക്കറ്റ് കളയണ്ട, നമുക്ക് ഫ്രെയിം ചെയ്യാം': ജീവിതത്തിലെ ആദ്യത്തെ ബിസിനസ് ക്ലാസ് യാത്ര, മകളുടെ സർപ്രൈസ്

കുറ്റവാളികളോടെല്ലാം ചെയ്യുന്ന വാട്ടര്‍ ബോര്‍ഡിംഗ് എന്ന ശിക്ഷാ നടപടിയാണ് ഷാര്‍ഡെ സ്വന്തം കുഞ്ഞിനോട് ചെയ്തത്. ഒരു ബോര്‍ഡില്‍ കെട്ടിയിട്ട് മുഖത്ത് തുണിയിട്ട് വെളളം ഒഴിക്കുന്ന ഒരു തരം ശിക്ഷാരീതിയാണ് വാട്ടര്‍ ബോര്‍ഡിംഗ്. അതിനുശേഷം കുഞ്ഞിനെ ഷാര്‍ഡെ ഫ്രീസറില്‍ വെക്കുകയും ചെയ്തു. ഇതെല്ലാം പങ്കാളിയെ ഒരു പാഠം പഠിപ്പിക്കാനാണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. കുറ്റസമ്മതം നടത്തിയതോടെ യുവതിയെ പൊലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി. 

Read also: മുറിവേൽപ്പിച്ച വിവാഹബന്ധം, ലക്ഷങ്ങളുടെ കടബാധ്യതകൾ; തനൂറയുടെ ജീവിതത്തില്‍ മരണം കടന്നുവന്നത് 2 തവണ, ഇത് പോരാട്ടം

വിചാരണക്കിടെ ഡോക്ടര്‍മാരുടെ അഭിപ്രായവും കോടതി തേടിയിരുന്നു. വാട്ടര്‍ ബോര്‍ഡിങിന് കുഞ്ഞുങ്ങള്‍ വിധേയരായാല്‍ അവര്‍ക്ക് ശ്വസിക്കാന്‍ പോലും സാധിക്കില്ലെന്നും കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാവുമെന്നുമാണ് ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചത്. വിചാരണക്കൊടുവില്‍ 30 ദിവസത്തെ തടവുശിക്ഷയാണ് ഷാര്‍ഡെക്ക് നല്‍കിയിരിക്കുന്നത്.

Read also: മരിച്ചു കിടക്കുന്ന പെണ്ണിനെയും വെറുതേ വിടാത്ത മനുഷ്യർ: നളിനി ജമീല

Content Summary: Women got arrested for putting baby in the freezer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT