Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ ആര്യയോട് അബർനദി പറഞ്ഞത്

arya-abarnathi

വധുവിനെ കണ്ടെത്താനെന്ന പേരിൽ റിയാലിറ്റി ഷോ സംഘടിപ്പിക്കുകയും ഒടുവിൽ പരിപാടിയുടെ ഫൈനലിലെത്തിയ മൂന്നുപേരിൽ നിന്ന് വധുവിനെ കണ്ടെത്താൻ കഴിയുന്നില്ലെന്നും പറഞ്ഞുകൊണ്ട് പിന്മാറിയ തെന്നിന്ത്യൻ താരം ആര്യയ്ക്ക് വീണ്ടും വിമർശനം. താൻ ഏതെങ്കിലും ഒരു പെൺകുട്ടിയെ തിരഞ്ഞെടുത്താൽ മറ്റു രണ്ടു പെൺകുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അതു വിഷമമാകുമെന്നും തന്റെ തീരുമാനം പിന്നീട് അറിയിക്കാമെന്നുമായിരുന്നു ആര്യയുടെ വാദം.

ഒരു പൊതുവേദിയിൽ വെച്ച് അങ്ങനെയൊരു തീരുമാനമെടുത്ത ആര്യയെ സുഹൃത്തുക്കളും പെൺകുട്ടികളുടെ ബന്ധുക്കളും അനുകൂലിക്കുമ്പോൾ സമൂഹമാധ്യമങ്ങളും പരിപാടിയുടെ ഫൈനൽ കാണാനെത്തിയ പ്രേക്ഷകരും ആര്യയെ വിമർശിക്കുകയാണ് ചെയ്തത്.

ഫൈനലിലെത്തും മുമ്പ് മത്സരത്തിൽ നിന്ന് പുറത്താക്കപ്പെട്ട അബർനദി എന്ന മൽസരാർഥിയും ഫൈനൽ കാണാനെത്തിയിരുന്നു. ഫൈനലിലെത്തിയ മൂന്നുപേരിൽ നിന്നും ആരേയും ആര്യ തിരഞ്ഞെടുക്കാൻ തയാറാകാതിരുന്നപ്പോൾ അബർനദി പറഞ്ഞതിങ്ങനെ '' ആര്യയ്ക്ക് വിവാഹം കഴിക്കാൻ ആഗ്രഹമില്ലേ എന്നും എന്നും ഇങ്ങനെ ഒറ്റയ്ക്കു കഴിയാനാണോ ഉദ്ദേശം എന്നും ചോദിച്ച ശേഷം ആര്യയ്ക്കുവേണ്ടി എത്രകാലം വേണമെങ്കിലും താൻ കാത്തിരിക്കാമെന്നും'' അവർ പറഞ്ഞു.

എന്നാൽ ഫൈനലിലെത്തിയ മൂന്നുപേരിൽ ആരേയും ആര്യയുടെ അമ്മയ്ക്കിഷ്ടപ്പെടാത്തതുകൊണ്ടാണ് ആര്യ വധുവിനെ തിരഞ്ഞെടുക്കാതിരുന്നത് എന്നും ചിലർ പറയുന്നുണ്ട്. എന്തായാലും അധികം വൈകാതെ തന്റെ വധുവിന്റെ കാര്യത്തിൽ ആര്യ ഒരു തീരുമാനമെടുക്കുമെന്നു തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ.