Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരിക്കലും കരീന അങ്ങനെ പറയാൻ പാടില്ലായിരുന്നു; നിരാശരായി ആരാധകർ

Kareena Kapoor

പുതിയ ചിത്രവുമായി ബന്ധപ്പെട്ട പ്രമോഷൻ പ്രോഗ്രാമുമായി തിരക്കിട്ടു നടക്കുമ്പോഴാണ് കരീന ആ കാര്യം തുറന്നു പറഞ്ഞത്. കരീനയെക്കുറിച്ചുള്ള പ്രതീക്ഷകൾ മുഴുവൻ തെറ്റിപ്പോയെന്നു പറഞ്ഞാണ് ആരാധകരുൾപ്പടെയുള്ളവർ അവരെ വിമർശിക്കുന്നത്.

ഫെമിനിസത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയപ്പോഴാണ് കരീനയ്ക്ക് അമളി പിണഞ്ഞത്. താൻ സമത്വത്തിൽ വിശ്വസിക്കുന്നുണ്ടെന്നും എന്നു കരുതി താനൊരു ഫെമിനിസ്റ്റാണെന്നു വ്യാഖ്യാനിക്കരുതെന്നുമായിരുന്നു കരീനയുടെ പ്രസ്താവന.

കരീന കപൂർ എന്നു കേൾക്കുന്നതിലും തനിക്കിഷ്ടം സെയ്ഫ് അലീഖാന്റെ ഭാര്യ എന്നു കേൾക്കാനാണെന്നും കരീന വ്യക്തമാക്കി. എന്നാൽ കരീനയ്ക്ക് ഫെമിനിസത്തെപ്പറ്റി ഒരു ചുക്കുമറിയില്ലെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നും കരീനയുടെ ഇത്തരം വാക്കുകൾ തങ്ങളെ വല്ലാതെ നിരാശപ്പെടുത്തിയെന്നും അവർ പറയുന്നു.