Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭയമെന്താണെന്ന് ഈ പറക്കും മുത്തശ്ശിക്കറിയില്ല; സേവാഗ്

grandma-01 ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

ആരാധകരുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ചിത്രമാണിപ്പോൾ ചർച്ചാ വിഷയം. പ്രായമുള്ള മുത്തശ്ശി ഊഞ്ഞാലാടുന്ന ഒരു ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. എന്നെന്നും ചെറുപ്പം, അദ്ഭുതമുത്തശ്ശി എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഒരു മുത്തശ്ശി ഊഞ്ഞാലാടുന്നതിനെക്കുറിച്ച് എന്താണിത്ര പറയാനുള്ളത് എന്നാണോ ചിന്തിക്കുന്നത്?. എങ്കിൽ ഈ വിഡിയോ ഒന്നു കണ്ടുനോക്കൂ പിന്നീടൊരിക്കൽ കൂടി ആ ചോദ്യം ചോദിക്കാൻ തോന്നില്ല.

ഊഞ്ഞാലിൽ നിന്നുകൊണ്ടാണ് മുത്തശ്ശിയുടെ ഊഞ്ഞാലാട്ടം. ആടിയായി ഉയരത്തിൽ ചെന്നിട്ടും മുത്തശ്ശിക്കൊരു കൂസലുമില്ല. ഉയരം കൂടുന്തോറും മുത്തശ്ശിയുടെ ആത്മവിശ്വാസം കൂടിയതേയുള്ളൂ. ഉയരത്തെയും വീഴ്ചയേയും പേടിക്കുന്നവർ തീർച്ചയായും ഈ ദൃശ്യം കാണണമെന്നു പറഞ്ഞുകൊണ്ടാണ് സേവാഗ് പറക്കും മുത്തശ്ശിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.