Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഗ്നയായി അഭിനയിച്ചപ്പോൾ ലജ്ജ തോന്നിയില്ല: രാജശ്രീ ദേശ്പാണ്ഡെ

rajshri-deshpande

ഒരു ടെലിവിഷൻ സീരീസിലെ ചില അഭിനയ രംഗങ്ങൾ പുറത്തു വന്നതിനെത്തുടർന്ന് തനിക്ക് ഒരു പോൺതാരത്തിന്റെ ഇമേജാണ് ലഭിച്ചിരിക്കുന്നത് എന്നു വെളിപ്പെടുത്തിയ രാജശ്രീ ഇതാ മറ്റൊരു തുറന്നു പറച്ചിൽ കൂടി നടത്തിയിരിക്കുന്നു. താൻ നേരത്തെയും സിനിമകളിൽ അഭിനയിച്ചിരുന്നുവെന്നും പക്ഷേ അന്നൊന്നും താൻ സമൂഹമാധ്യമങ്ങളിൽ അധികം തിരിച്ചറിയപ്പെട്ടിരുന്നില്ലെന്നും. എന്നാലിപ്പോൾ ലഭിക്കുന്ന പ്രേക്ഷക പിന്തുണ തന്നെ അദ്ഭുതപ്പെടുത്തുന്നുണ്ടെന്നും താരം പറയുന്നു.

സേക്രഡ് ഗെയിംസ് എന്ന ടെലിവിഷൻ സീരീസിലെ ഒരു രംഗത്തിൽ നഗ്നയായി അഭിനയിച്ചതിനെത്തുടർന്നാണ് രാജശ്രീയെ ചിലർ പോൺതാരമായി തെറ്റിദ്ധരിച്ചത്. ആ കഥാപാത്രത്തെക്കുറിച്ച് രാജശ്രീ പറയുന്നതിങ്ങനെ '' ആ കഥാപാത്രം ആവശ്യപ്പെട്ടിട്ടാണ് ആ രംഗത്തിൽ നഗ്നയായി അഭിനയിക്കേണ്ടി വന്നത്. അങ്ങനെ ചെയ്യേണ്ടി വന്നപ്പോൾ ലജ്ജ തോന്നിയില്ല. അസ്വാഭാവികമായി എന്തെങ്കിലും ചെയ്യുകയാണെന്ന് അവിടെയുണ്ടായിരുന്ന ആർക്കും തോന്നിയതുമില്ല. ആ സീനിൽ തന്റെ ഭർത്താവായി അഭിനയിച്ചത് നവാസുദ്ദീൻ സിദ്ദീൻ സിദ്ദിഖിയായിരുന്നു. ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ഭാര്യയെ നോക്കുകയോ പ്രണയപൂർവം ചുംബിക്കുകയോ ചെയ്യാത്ത ഭർത്താവിൽ പ്രണയം ഉണർത്താൻ വേണ്ടി ആ രംഗത്തിൽ ഭാര്യ നഗ്നയായി വരേണ്ടതുണ്ട്. അതുകൊണ്ടു തന്നെ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കുവേണ്ടി നഗ്നയാകേണ്ടി വന്നതിൽ തെല്ലും ലജ്ജ തോന്നിയില്ല''- രാജശ്രീ പറയുന്നു.

ടെലിവിഷൻ സീരീസിൽ സുഭദ്ര എന്ന കഥാപാത്രത്തെയാണ് രാജശ്രീ അവതരിപ്പിച്ചത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ടെലിവിഷൻ സീരീസിൽ രാജശ്രീയോടൊപ്പം നവാസുദ്ദീൻ സിദ്ദിഖി, രാധിക ആപ്തേ എന്നിവരും അഭിനയിച്ചിരുന്നു. സെക്സി ദുർഗ,ആംഗ്രി യങ് ഗോഡസ്സ് എന്നിവയലൂടെ ശ്രദ്ധേയയായ രാജശ്രീ വെബ് സീരിസിലെ നഗ്നരംഗത്തെത്തുടർന്നാണ് സമൂഹമാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധേയയായത്. സംവിധാകനിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നെന്നും ആ രംഗത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് മറ്റൊന്നും തോന്നിയിരുന്നില്ലെന്നും താരം പറയുന്നു. 

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്കൊപ്പം  ആ രംഗത്തിൽ അഭിനയിച്ച നവാസുദ്ദീന്‍ ശക്തമായ പിന്തുണയായിരുന്നു നല്‍കിയതെന്നും താരം പറയുന്നു. സീരീസിലെ ഈ കഥാപാത്രത്തെ നിരസിച്ചിരുന്നെങ്കിൽ അതു വലിയ നഷ്ടമായിപ്പോയേനെമെന്നും താരം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.