Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലിക്കാരിയുടെ വിവാഹത്തിൽ പങ്കെടുത്ത് ആലിയ; വൈറൽ ചിത്രം

alia-bhatt-011

ബിടൗണിലെ സഹതാരങ്ങളൊരുക്കുന്ന വമ്പൻ പാർട്ടികളിൽ മാത്രമല്ല. വീട്ടിലെ ജോലിയിൽ സഹായിക്കാനെത്തുന്ന പെൺകുട്ടിയുടെ വിവാഹത്തിനും ഒരേ മനസ്സോടെ പങ്കെടുക്കാൻ കഴിയുന്നയാളാണ് ആലിയ എന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്.

വീട്ടിൽ ജോലിക്കു നിന്നിരുന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ആലിയഭട്ട് എത്തിയപ്പോൾ എന്ന അടിക്കുറിപ്പോടെ പ്രചരിച്ച ഒരു ചിത്രമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇതാദ്യമായല്ല ബോളിവുഡ് നടിമാർ ഇത്തരത്തിൽ പ്രശംസിക്കപ്പെടുന്നത്. മുൻമാനേജരുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രിയങ്ക ചോപ്രയും നിർമ്മാതാവ് മധുചോപ്രയും എത്തിയതും വാർത്തയായിരുന്നു.

തന്റെ മേക്കപ്പ്മാന് ഗംഭീരമായൊരു പിറന്നാൾ സമ്മാനം നൽകി ഞെട്ടിച്ചുകൊണ്ട് നടി ജാക്വിലിൻ ഫെർണാണ്ടസും വാർത്തകളിൽ നിറഞ്ഞിരുന്നു. ഒരു ബ്രാൻഡ് ന്യൂ കാർ സമ്മാനമായി നൽകിക്കൊണ്ടാണ് അവർ മേക്കപ്മാനെ വിസ്മയിപ്പിച്ചത്. പ്രിയങ്ക–നിക്ക് വിവാഹവാർത്തകൾക്കു ശേഷം മാധ്യമങ്ങൾ ഏറെ ചർച്ചചെയ്ത വാർത്ത എന്നനിലയിലാണ് ആലിയയുടെ സത്പ്രവർത്തി ചർച്ചയാകുന്നത്.