സ്ത്രീ യാത്രക്കാർ സുരക്ഷിതർ, പുരുഷന്മാരും ഉപദ്രവിക്കാൻ വരില്ല; ജോലിയെക്കുറിച്ച് മേഘ്ന

Photo Credit : ( ANI Twitter)

ഹ്യൂമന്‍ റിസോഴ്‌സിലും മാര്‍ക്കറ്റിങ്ങിലും എംബിഎ ബിരുദമുള്ള മേഘ്‌ന ഒലയുടെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ഡ്രൈവറാണ്. പലതരത്തിലുള്ള വിവേചനങ്ങളും അപമാനങ്ങളും സഹിച്ച ശേഷമാണ് മേഘ്‌ന  ഡ്രൈവര്‍ ജോലിയിൽ പ്രവേശിച്ചത്. സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് ഇപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സഹായകമായിട്ടുണ്ട് എന്നും മേഘ്‌ന പറയുന്നു. 

ഡ്രൈവിങ് പരിശീലനത്തിനും ലൈസന്‍സിനും ഏറെ ബുദ്ധിമുട്ടിയിരുന്നു. പക്ഷേ ഇപ്പോള്‍ അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് കുറവ് വന്നിട്ടുണ്ട്.  ജോലിയിൽ ഏറെ സന്തോഷവതിയാണെന്നും  യാത്രകളിൽ സ്ത്രീയാത്രക്കാര്‍ ഏറെ സന്തോഷവും സുരക്ഷിതത്വവും അനുഭവിക്കുന്നുണ്ടെന്നും. പുരുഷന്മാരായ യാത്രക്കാരില്‍ നിന്ന് ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുമില്ലെന്നും അവർ പറയുന്നു.

സ്വന്തം കാലില്‍ നിൽക്കാനുള്ള ഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ പലരെയും ഡ്രൈവിങ് ജോലിയിലേക്ക് മേഘ്‌ന ക്ഷണിക്കുകയും ചെയ്യുന്നു. 30 കാരിയായ മേഘ്‌ന ഭൂവനേശ്വര്‍സ്വദേശിയാണ്.