Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഗ്യത്തിൽനിന്നൊരു പങ്ക് പ്രളയത്തിൽ വീടു നശിച്ചവർക്ക്: വൽസല പറയുന്നു

thrissur-valsala ഓണം ബംപർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ച തൃശൂർ അടാട്ട് വിളപ്പുംകാൽ വൽസല പേരക്കുട്ടിയുമായി. ചിത്രം മനോരമ

തൃശൂർ ∙ പടി കടന്നെത്തിയ ഭാഗ്യത്തിൽനിന്നൊരു പങ്ക് പ്രളയത്തിൽ വീടു നശിച്ചവർക്കു വീടു പുനർനിർമിക്കാൻ ഉപയോഗിക്കുമെന്ന് സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ വിജയി വൽസല. സമ്മാനത്തുക ഉപയോഗിച്ചു സ്വന്തമായി വീടു പണിയുന്നതിനൊപ്പമാണ് ഈ സ്നേഹപ്രവർത്തനം. 

ചിറ്റിലപ്പിള്ളി സ്വദേശി പരേതനായ പള്ളത്ത് വിജയന്റെ ഭാര്യ വൽസലയ്ക്കാണ് (58) ‘ഇക്കുറി തിരുവോണം ഭാഗ്യക്കുറി’യുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. ചിറ്റിലപ്പിള്ളിയിലെ വീടു കാലപ്പഴക്കത്തിൽ തകർന്നതോടെ മൂന്നു മക്കളുമായി വൽസല പുറനാട്ടുകര വിളക്കുംകാലിലെ വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ഭർത്താവ് വിജയൻ രണ്ടര വർഷം മുൻപാണ് മരിച്ചത്. 

തൃശൂർ പടിഞ്ഞാറെക്കോട്ടയിലെ എസ്എസ് മണിയൻ ഏജൻസിയിൽനിന്ന് എടുത്ത ടിബി 128092 ടിക്കറ്റിനാണ് ബംപറടിച്ചത്. വൽസലയ്ക്ക് ഏജൻസി കമ്മിഷനും നികുതിയും കിഴിച്ച് 6.34 കോടി രൂപ ലഭിക്കും. സ്ഥിരമായി ലോട്ടറിയെടുക്കാറുള്ള വൽസലയ്ക്കു പലപ്പോഴായി 10,000 രൂപയും 5,000 രൂപയുമൊക്കെ സമ്മാനമായി ലഭിച്ചിട്ടുണ്ട്. വൽസലയുടെ അച്ഛൻ ശങ്കരന് 28 വർഷങ്ങൾക്കു മുൻപ് കേരള സർക്കാരിന്റെ 10 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചിരുന്നു. ഇതോടെയാണ് വൽസലയും ലോട്ടറിയിൽ ഭാഗ്യപരീക്ഷണം തുടങ്ങിയത്. 

വിധു, വിനീഷ്, വിപിൻ എന്നിവരാണ് മക്കൾ. ചിറ്റിലപ്പിള്ളിയിൽ കെട്ടിട നിർമാണ സാധനങ്ങൾ വാടകയ്ക്കു കൊടുക്കുന്ന വ്യാപാരമാണ് വിനീഷിന്. വാഹനങ്ങളിലെ വിവിധ യന്ത്രഭാഗങ്ങളുടെ വ്യാപാരമാണു വിപിന്. മകൾ വിധു വീട്ടമ്മയും