Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മുലയൂട്ടിക്കൊണ്ടിരുന്ന എന്നെ അവർ ഇറക്കിവിട്ടു' : കോഫിഷോപ്പിനെതിരെ യുവതി

kaley-88

ഇംഗ്ലണ്ടിലേക്കു നടത്തിയ അവധിക്കാലയാത്രയിൽ സംഭവിച്ച ദുരനുഭവത്തിന്റെ വേദനയിലാണ് ഇപ്പോഴും കെയ്‍ലി എന്ന ഇരുപ്പത്തൊൻപതുകാരി യുവതി. മകളുമൊത്തു നടത്തിയ യാത്രയിൽ ഒരു കോഫി ഷോപ്പിൽവച്ചാണ് മറക്കാനാഗ്രഹിക്കുന്ന സംഭവം ഉണ്ടായത്.

വിശന്നുകരയുന്ന മകൾ സ്കാർലറ്റുമായി കോഫിഷോപ്പിലേക്കു ഓടിക്കയറുകയായിരുന്നു കെയ്‍ലി. ഒഴിഞ്ഞുകിടന്ന സീറ്റിലിരുന്ന് മകൾക്കു പാലു കൊടുത്തതിനുശേഷം കടയിൽ ഓർഡർ ചെയ്യാനായിരുന്നു പദ്ധതി. പക്ഷേ, ഓർഡർ ചെയ്യാതെ ഇരിക്കാനാണു ഭാവമെങ്കിൽ നടക്കില്ലെന്നും കടയിൽനിന്ന് ഇറങ്ങിപ്പോകണമെന്നും ജീവനക്കാരൻ ആവർത്തിച്ച് ആവശ്യപ്പെട്ടു. അപ്രതീക്ഷിത പെരുമാറ്റത്തിൽ ഞെട്ടിപ്പോയ കെയ്‍ലി സംഭവം കടയുടമസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവരും ജീവനക്കാരനെ അനുകൂലിക്കുകയാണ് ചെയ്തതെന്നും ഒരു ക്ഷമാപണം പോലും അവരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നും യുവതി പറയുന്നു. സമൂഹമാധ്യമത്തിൽ ഇതേക്കുറിച്ച് കെയ്‍ലി എഴുതിയതോടെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ പ്രവഹിക്കുന്നു. 

ഇംഗ്ലണ്ടിലെ പെൻസാൻസ് എന്ന സ്ഥലത്ത് കോസ്റ്റ കോഫി ഷോപ്പിൽവച്ചാണ് സംഭവം നടന്നത്. 'പെൻസാസിൽ വച്ച് എനിക്കു സംഭവിച്ച ദുരനുഭവം വിവരിച്ചുകൊണ്ട് ഞാൻ കോസ്റ്റ കോഫി അധികൃതർക്ക് ഒരു ഫെയ്സ്ബുക് സന്ദേശം അയച്ചു. മുലയൂട്ടുന്ന അമ്മമാരെ ആദരിക്കുന്ന സ്ഥാപനമാണ് കോസ്റ്റ എന്നാണു ഞാൻ മനസ്സിലാക്കിയിരുന്നത്. എന്റെ ന്യായമായ ആവശ്യത്തിൽ അനുകൂലമായ തീരുമാനം എടുക്കുമെന്നും ഭാവിയിൽ ഒരമ്മയ്ക്കും ഒരു കടയിൽനിന്നും ദുരനുഭവം ഉണ്ടാകില്ലെന്നും ഞാൻ പ്രതീക്ഷിച്ചു. പക്ഷേ ദൗർഭാഗ്യകരമെന്നു പറയട്ടെ, സ്ഥാപനത്തിന്റെ പ്രതികരണം പ്രതികൂലമാണ്'. – യുവതി പറയുന്നു.

'പുറത്തു കനത്ത മഴ പെയ്യുകയായിരുന്നു. സ്കാർലറ്റ് ഉറങ്ങിഎഴുന്നേറ്റിട്ടേ ഉണ്ടായിരുന്നുള്ളൂ. വിശപ്പു സഹിക്കാനാകാതെ നിർത്താതെ കരയുകയും ചെയ്തു. കോസ്റ്റ കോഫി എന്ന പ്രിയപെട്ട ബോർഡ് കണ്ട് കടയിലേക്കു ഞാൻ കയറി. ഒരു മൂലയിലെ കസേരയിലിരുന്ന് പെട്ടെന്നു മൂലയൂട്ടാൻ തുടങ്ങി. കടയിൽ നല്ല തിരക്കുണ്ടായിരുന്നു. മകളെ ആശ്വസിപ്പിച്ച് അവളടെ വിശപ്പു മാറ്റിയശേഷം എന്തെങ്കിലും വാങ്ങാനായിരുന്നു പദ്ധതി. പക്ഷേ, കടയിൽനിന്ന് ഒന്നം വാങ്ങാതെ ഒരുനിമിഷം പോലും അവിടെയിരിക്കാൻ അവർ അനുവദിച്ചില്ല. മകൾ കരയുകയാണെന്നതുപോലും അവർ പരിഗണിച്ചില്ല. എനിക്ക് ഒരു അഭ്യർഥനയേ മുന്നോട്ടവയ്ക്കാനുള്ളൂ. ഭാവിയിൽ ഒരു അമ്മയ്ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുത്. മലയൂട്ടുന്ന അമ്മമാരെ ആദരിക്കാൻ സമൂഹം പഠിക്കണം'.–കെയ്‍ലി എഴുതി. 

തങ്ങളുമായി ബന്ധപ്പെടാൻ കാണിച്ച സന്മനസ്സിനു നന്ദിയുണ്ടെന്നു പറഞ്ഞുകൊണ്ട് കടയുടെ ഉടമസ്ഥർ യുവതിക്ക് മറുപടി അയച്ചെങ്കിലും ജീവനക്കാരിൽ നിന്നുണ്ടായ ദുരനുഭവത്തിന് മാപ്പുപറയാനൊന്നും അവർ തയാറായില്ല. കടയിൽ വരുന്ന എല്ലാവരും എന്തെങ്കിലും സാധനം വാങ്ങിക്കണം എന്നാണു തങ്ങൾ ആഗഹിക്കുന്നതെന്നും. കെയ്‍ലിയടേതുപോലുള്ള സാഹചര്യത്തിൽ ആദ്യം അവർ സ്റ്റോർ മാനേജറെ കാര്യം ധരിപ്പിക്കേണ്ടിയിരുന്നുവെന്നും. അതു ചെയ്യാതെ വന്നതുകൊണ്ടാണ് ഇറങ്ങിപ്പോകാൻ ജീവനക്കാരൻ ആവശ്യപ്പെട്ടതെന്നുമായിരുന്നു കെയ്‌ലിക്കയച്ച മറുപടിക്കത്തിൽ കടയുടമയുടെ വിശദീകരണം.

കോസ്റ്റയുടെ മറുപടി കെയ്‍‍ലിയെ അൽപം പോലും ആശ്വസിപ്പിച്ചില്ല. താൻ പ്രതീക്ഷിച്ച മാപ്പ് സന്ദേശത്തിൽ ഒരിടത്തുമില്ലെന്ന് അവർ പരാതിപ്പെടുകയും ചെയ്യുന്നു. 

with-baby-88

സാമാന്യബുദ്ധിയുടെ മാത്രം പ്രശ്നമല്ല അന്തസ്സിന്റെ പ്രശ്നം കൂടിയാണ് സംഭവിച്ചിരിക്കുന്നതെന്നു പറയുന്നു കെയ്‍ലി. ഒന്നരവർഷമായി താൻ കുട്ടിയെ മുലയൂട്ടുന്നുണ്ട്. നവജാതശിശുവിന്റെ അമ്മയായിരുന്നു താനെങ്കിൽ സംഭവത്തിൽ തകർന്നുപോയേനേം എന്നം അവർ പറയുന്നു.  

സംഭവമയത്ത് കടയിലുണ്ടായിരുന്ന ദമ്പതികൾ അടക്കമുള്ളവർ തന്നെ പിന്തുണച്ചതായും കെയ്‍ലി അവകാശപ്പെടുന്നു. സമൂഹമാധ്യമങ്ങളിൽ കെയ്‍ലിയുട പ്രവൃത്തിയെ ന്യായീകരിച്ചവരുണ്ട്. ചിലരാകട്ടെ ആദ്യം തന്നെ കെയ്‍ലി അനുവാദം വാങ്ങണമായിരുന്നു എന്ന പക്ഷക്കാരാണ്.