Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രഷ് തോന്നിയ പുരുഷൻ അദ്ദേഹമാണ്: മനസ്സുതുറന്ന് സൊനാക്ഷി സിൻഹ

sonakshi-sinha-01

എങ്ങനെയുള്ള പുരുഷനെയാണ് ഭർത്താവായി ലഭിക്കാൻ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനു മറുപടി പറയുമ്പോഴാണ് ജീവിതത്തിൽ തനിക്ക് ആകർഷണം തോന്നിയ ഒരേയൊരു നടനെക്കുറിച്ച് ബോളിവുഡ് താരം സൊനാക്ഷി സിൻഹ മനസ്സു തുറന്നത്. ആരാധകർക്കായി സമൂഹമാധ്യമങ്ങളിലൂടെ സുന്ദര ചിത്രങ്ങൾ പങ്കുവയ്ക്കുന്ന സൊനാക്ഷി മോഹിപ്പിക്കുന്ന ആറ്റിറ്റ്യൂഡ് കൊണ്ടുകൂടിയാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്.

സങ്കൽപ്പത്തിലെ പുരുഷനെക്കുറിച്ചുള്ള മറുപടിപറയവേയാണ് തന്റെ ജീവിതത്തിൽ ആകർഷണം തോന്നിയ പുരുഷൻ ഹൃതിക് റോഷനാണെന്നും അങ്ങനെ ആകർഷണം തോന്നാനുള്ള കാരണം കഹോന പ്യാർ ഹെ എന്ന ചിത്രമാണെന്നും സൊനാക്ഷി വെളിപ്പെടുത്തിയത്. ജീവിതത്തിലർഹിക്കുന്ന ഇടം തരുന്ന, ഒരു കാര്യത്തിലും തളർത്താത്തയാളായിരിക്കണം ജീവിത പങ്കാളിയായെത്തേണ്ടത് എന്നാണ് സൊനാക്ഷിയുടെ പക്ഷം.

വിവാഹതിരാകാൻ പോകുന്ന യുവതികളോട് സൊനാക്ഷിക്കു പറയാനുള്ളതിതാണ് ഒരിക്കലും ഒരു തെറ്റായ കാരണത്തിനുവേണ്ടി വിവാഹിതരാകരുത്. താരദമ്പതികളായ ശത്രുഖ്നൻ സിൻഹയുടെയും പൂനം സിൻഹയുടെയും മകളായ സോനം കോസ്റ്റ്യൂം ഡിസൈനറായാണ് ജീവിതം തുടങ്ങിയത്. 2010 ൽ ഇറങ്ങിയ ഡബാങ് എന്ന ചിത്രത്തിലൂടെയാണ് ബിടൗണിൽ സോനം അരങ്ങേറ്റം കുറിയ്ക്കുന്നത്. ആ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡും സോനം സ്വന്തമാക്കി. അഭിനേത്രി എന്നതിലുപരി മികച്ചൊരു ഗായിക കൂടിയാണ് സൊനാക്ഷി.