Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുസ്മിതയുടെ വർക്ക് ഔട്ട് പാർട്‌ണർ ആരാണ്?; ഉത്തരം തേടി വെർച്വൽ ലോകം

susmitha-01

എന്നാലും ആ വർക്കൗട്ട് ചിത്രത്തിൽ സുസ്മിതയോടൊപ്പമുള്ളതാരായിരിക്കും?. ചിലപ്പോൾ ആ ആളെ ആവുമോ സുസ്മിത ഇനി വിവാഹം ചെയ്യാൻ പോകുന്നത്?. എന്നു തുടങ്ങി നൂറു സംശയങ്ങളാണ് ആരാധകർക്കിപ്പോൾ. കൈകുത്തി നിന്നു വർക്കൗട്ട് ചെയ്യുന്ന ഒരു പുരുഷന്റെയും സ്ത്രീയുടെയും ചിത്രം പുറത്തു വിട്ടത് ബോളിവുഡ് താരവും മുൻവിശ്വസുന്ദരിയുമായ സുസ്മിത സെന്നാണ്. ചിത്രത്തിലെ സ്ത്രീ സുസ്മിത തന്നെയാണെന്ന് ഉറപ്പിച്ചു പറയുമ്പോഴും വർക്കൗട്ടിൽ ഒപ്പമുള്ള പുരുഷൻ ആരാണെന്നറിയാനാണ് ആരാധകർക്ക് ആകാംക്ഷ.

സുസ്മിതയുടെ സുഹൃത്ത് രോഹ്‌മാൻ ആണെന്നാണ് ആരാധകരുടെ പ്രാഥമിക നിഗമനം. ''അവൻ ചെറുപ്പമാണ്, പൊക്കമുള്ളവനും. ഞാൻ അറിവുള്ളവളാണ്, കടുപ്പക്കാരിയും. പൂർണ്ണമാണത്. പ്രണയത്തിനും അച്ചടക്കമാവാം'' എന്ന കുറിപ്പോടെയാണ് സുസ്മിത തന്റെ വർക്കൗട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്.

ചിത്രത്തിലുള്ളത് ആരാണെന്ന് വ്യക്തമല്ലെങ്കിലും രോഹ്‌മാന്റെ പേരെടുത്തു പറഞ്ഞുകൊണ്ടാണ് ആരാധകർ ഇരുവർക്കും ആശംസകൾ നേരുന്നത്. സുസ്മിതയും രോഹ്‌മാനും ഗോവയിൽ അവധിക്കാലമാഘോഷിക്കുകയാണിപ്പോൾ. രസകരമായ അടിക്കുറിപ്പുകളോടെയാണ് സുസ്മിത ഗോവയിലെ അവധിക്കാലത്തിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്. ഗോവയിൽ താൻ താമസിക്കുന്ന റിസോർട്ടിന്റെ ചിത്രങ്ങൾ രോഹ്‌മാനും പങ്കുവച്ചിട്ടുണ്ട്.

കുറച്ചു മാസങ്ങൾക്കു മുമ്പാണ് മോഡലായ രോഹ്‌മാനെ സുസ്മിത പരിചയപ്പെട്ടത്. രോഹ്‌മാനും ടീമിനുമൊപ്പം ആഗ്രയിലെത്തിയ ചിത്രങ്ങൾ സുസ്മിത പങ്കുവച്ചത് ജീവിതത്തിലെ പ്രണയം എന്ന അടിക്കുറിപ്പോടെയാണ്. സുസ്മിതയുടെ മൂത്ത മകൾ റീനയെ രോഹ്‌മാൻ പാട്ടുപഠിപ്പിക്കുന്നതിന്റെ വിഡിയോ താരം അടുത്തിടെ പങ്കുവച്ചിരുന്നു.

അവിവാഹിതയായ സുസ്മിത സെൻ രണ്ടു പെൺകുട്ടികളെ ദത്തെടുത്തിട്ടുണ്ട്. 2000 ൽ റീന എന്ന പെൺകുട്ടിയെയും 2010 ൽ അലിഷ എന്ന പെൺകുട്ടിയെയുമാണ് സുസ്മിത ദത്തെടുത്തത്.