Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

14 ആഴ്ചത്തെ വളർച്ച, ജീവൻ നഷ്ടപ്പെട്ട കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് ഒരമ്മ

baby-223

ആറ്റുനോറ്റിരുന്ന കൺമണി വയറിനുള്ളിൽ മരിച്ചു കിടക്കുകയാണെന്ന സത്യം ഡോക്ടർമാർ പറഞ്ഞപ്പോൾ ആ അമ്മ ഒന്നുറപ്പിച്ചു. ജീവനില്ലെങ്കിലും ആ കുഞ്ഞിനെ താൻ പ്രസവിക്കുമെന്ന്. ആ അമ്മയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഡോക്ടർമാരും വഴങ്ങി. ഗർഭം അലസിപ്പിക്കാതെ മരുന്നുകൾ കുത്തിവച്ച് സ്വാഭാവികമായി പ്രസവിക്കാൻ ഷരൺ എന്ന അമ്മയ്ക്ക് അവർ അവസരം നൽകി.

'ജീവനോടെ പിറക്കാതെ പോയ കുഞ്ഞുങ്ങൾ എല്ലാവർക്കും കേവലം ആശുപത്രി മാലിന്യമോ വെറും ഭ്രൂണമോ ഒക്കെയായിരിക്കും. എന്നാൽ എന്നെ സംബന്ധിച്ചടത്തോളം അതെന്റെ കൺമണിയാണ്'- ഷരൺ പറയുന്നു. 14 ആഴ്ച വളർച്ചയുള്ള കുഞ്ഞിന് അവൾ മിരാൻ എന്ന് പേരിട്ടു. ആശുപത്രി അധികൃതർക്ക് അവനെ സംസ്കരിക്കാൻ കൊടുക്കാതെ വീട്ടിലേക്ക് കൊണ്ടുപോന്നു.

couple-01

അവന്റെ കുഞ്ഞിക്കൈകളുടെയും കാലുകളുടെയും ചിത്രങ്ങൾ കൗതുകത്തോടെ പകർത്തി. എന്തിനേറെ അവന്റെ കൈരേഖകളുടെ ചിത്രം പോലും എടുത്തു സൂക്ഷിച്ചു. അവന്റെ കുഞ്ഞിച്ചുണ്ടുകളും കണ്ണുകളുമെല്ലാം കൗതുകത്തോടെ നോക്കി. ഏകദേശം ഒരാഴ്ചക്കാലം മിരാനെ വീട്ടിൽ സൂക്ഷിച്ചു. സലീൻ സൊലൂഷ്യൻ ലായനിയിലും ഫ്രിഡ്ജിലുമൊക്കെയായാണ് അവൾ കുഞ്ഞിനെ സൂക്ഷിച്ചത്.

സാധാരണക്കാർക്ക് വിചിത്രമെന്നു തോന്നുന്ന കാര്യങ്ങളെക്കുറിച്ച് ആ അമ്മയുടെ വിശദീകരണമിങ്ങനെ :- ''ഉദരത്തിനുള്ളിലെ ഗർഭസ്ഥ ശിശുവിന്റെ ചിത്രങ്ങൾ മാസികകളിലൊക്കെ കണ്ടിട്ടുണ്ട്. പക്ഷേ യാഥാർഥ്യം അതല്ലെന്ന് കൺചിമ്മാതെ അവനെ നോക്കിയിരുന്ന ഒരാഴ്ചക്കാലം  കൊണ്ട് എനിക്കു മനസ്സിലായി. അവനെ കൈയിലെടുക്കുമ്പോഴും കൗതുകത്തോടെ നോക്കുമ്പോഴുമെല്ലാം അവൻ പൂർണ്ണരൂപത്തിലുള്ള ശിശുവാണെന്ന് എനിക്ക് ബോധ്യം വന്നിരുന്നു''.

കുഞ്ഞുമാരിൻ പൂർണ്ണവളർച്ചയെത്തി പിറക്കേണ്ട ദിവസമാണ്. ഭൂമിയിലേക്ക് ജീവനില്ലാതെ പിറന്ന തന്റെ കുഞ്ഞിന്റെ ചിത്രം ആ അമ്മ പങ്കുവച്ചത്. ഗർഭമലസിപ്പിക്കണമെന്ന ചിന്ത മനസ്സിലിട്ടു നടക്കുന്നവരെ ഒരു പുനർചിന്തയ്ക്ക് വിധേയരാക്കാനായാണ് ഈ ചിത്രവും തന്റെ അനുഭവും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതെന്നാണ് ഷരൺ പറയുന്നത്. താൻ പങ്കുവച്ച ചിത്രങ്ങൾ കണ്ടശേഷം തന്റെ ഒരു സുഹൃത്ത് അബോർഷനിൽ നിന്നു പിന്മാറിയെന്നും വളരെ ചെറുപ്പമാണെന്ന കാരണം പറഞ്ഞാണ് അവർ ഗർഭമലസിപ്പിക്കാൻ തീരുമാനിച്ചതെന്നും പറയുന്നു.

തന്റെ അനുഭവവും കുഞ്ഞിന്റെ ചിത്രവും മറ്റുള്ളവരുടെ മനസ്സിനെ ഇത്തരത്തിൽ സ്വാധീനിക്കുന്നതിനെക്കുറിച്ചോർക്കുമ്പോൾ സന്തോഷമുണ്ടെന്നും ഷരൺ പറയുന്നു. യുഎസിലെ മിസോറി സ്വദേശിയാണ് 40 വയസ്സുകാരിയായ ഷരൺ. ഭർത്താവ് മിഷേൽ. ഭാര്യയ്ക്ക് എല്ലാപിന്തുണയുമായി അപ്പോഴും കൂടെയുണ്ട് മിഷേൽ. ഒരാഴ്ച വീട്ടിൽ സൂക്ഷിച്ച മിരാനെ ഫ്യൂണറൽ ഡയറക്ടറുടെ നിർദേശപ്രകാരം ഇവർ പൂന്തോട്ടത്തിൽ സംസ്കരിച്ചു.