Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാബേജ് വാങ്ങാൻ പോയി; മടങ്ങിയത് ഒന്നരക്കോടിയുമായി

vanessa-ward-won-the-lottery-01 Photo Credit: Virginia Lottery

അച്ഛന്റെ നിർദേശപ്രകാരം കാബേജ് വാങ്ങാനായി പച്ചക്കറി കടയിലേക്ക് പുറപ്പെടുമ്പോഴും അത് ജീവിതം മാറ്റി മറിക്കാനുള്ളൊരു യാത്രയാകുമെന്ന് വെനെസ്സ വാർഡ് ഒരിക്കലും കരുതിയില്ല. യുഎസ്എയിലെ മേരിലാൻഡ് സ്വദേശിനിയായ വെനസ്സയെ ഭാഗ്യം കടാക്ഷിച്ചത് ഒരു പച്ചക്കറിക്കടയിൽ വച്ചാണ്.

ഗ്രോവ്ടണിലെ ഭീമൻ പച്ചക്കറിക്കടയിൽ നിൽക്കുമ്പോഴാണ് വിൻ എ സ്പിൻ എന്ന ടിക്കറ്റ് വെനസ്സ എടുത്തത്. വീട്ടിൽ പോയി ടിക്കറ്റ് സ്ക്രാച്ച് ചെയ്തു നോക്കിയപ്പോഴാണ് കടയിലെ ബിഗ്‌വീൽ കറക്കി 100,000 ഡോളറിനും 500,000. ഡോളറിനും ഇടയിലുള്ള തുക സ്വന്തമാക്കാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്ന് വെനെസ്സ മനസ്സിലാക്കിയത്.

ആ ലക്കി സ്പിൻ വെനെസ്സയ്ക്ക് സമ്മാനിച്ചത് 2,25,000 യുഎസ് ഡോളറാണ്. ഏകദേശം 1.59 കോടി രൂപ. സമ്മാനത്തുകകൊണ്ട് എന്തു ചെയ്യാനാണ് പദ്ധതിയെന്ന് വെനസ്സയോട് ചോദിച്ചാൽ ഡിസ്നിയിലേക്ക് ഒരു വിനോദയാത്ര പോകണമെന്നും ബാക്കിപണം വിരമിക്കൽ സമയത്തേക്കു മാറ്റിവയ്ക്കണമെന്നുമാണ് വെനെസ്സയുടെ മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.