sections
MORE

101–ാം വയസ്സിലും ജോലിയെടുത്ത് ജീവിക്കുന്നു; സുന്ദര ദൃശ്യങ്ങൾ പങ്കുവച്ച് അനുപം ഖേർ

harbi-devi-02
SHARE

ഒരുപാട് സന്തോഷത്തോടെ ജീവിക്കുന്ന ഒരു പല്ലില്ലാമുത്തശ്ശിയുടെ കഥയാണ് അതിസുന്ദരമായ ഒരു കുഞ്ഞു വിഡിയോയിലൂടെ ബോളിവുഡ് താരം അനുപംഖേർ ആരാധകർക്കായി പങ്കുവച്ചത്. 101 വയസ്സുകാരിയായ മുത്തശ്ശിയുടെ വീടും കച്ചവടസ്ഥലവുമെല്ലാം ഒരു വലിയ മരത്തിന്റെ തണലാണ്. ഭീമൻ മരമൊരുക്കുന്ന സുരക്ഷിതമായ തണലിലിരുന്നുകൊണ്ട് 101–ാം വയസ്സിലും ജോലിയെടുത്താണ് മുത്തശ്ശി ജീവിക്കുന്നത്.

ചായവിൽപ്പന നടത്തിയാണ് ഈ മുത്തശ്ശി ജീവിക്കുന്നത്. മരത്തണലിലുള്ള ജീവിതത്തെപ്പറ്റി മുത്തശ്ശി പറയുന്നത് എയർകണ്ടീഷനുള്ള സ്ഥലത്താണ് തന്റെ താമസം എന്നാണ്. തന്നെ ഇഷ്ടമാണോയെന്നു ചോദിച്ചു അനുപം ഖേർ മുത്തശ്ശിയുടെ കൈ പിടിച്ച് മുഖത്തു ചേർക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

101–ാം വയസ്സിലും മുത്തശ്ശി വളരെ സന്തോഷവതിയാണെന്നു പറഞ്ഞുകൊണ്ടാണ് ഹർബി ദേവി എന്ന മുത്തശ്ശിയെ അനുപം ഖേർ പരിചയപ്പെടുത്തുന്നത്. മധ്യപ്രദേശിലെ ഖജുരാഹോയിൽ വച്ചാണ് ഹർബിജിയെ കണ്ടുമുട്ടിയതെന്നു പറഞ്ഞുകൊണ്ടാണ് മുത്തശ്ശിയുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ അനുപം ഖേർ പങ്കുവച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA