ADVERTISEMENT

നൈമിഷിക സന്തോഷത്തിനായി അത്രയും പ്രിയപ്പെട്ട ഒരാളെ കുറച്ചു നേരത്തേക്കെങ്കിലും പിരിഞ്ഞിരിക്കുന്നത് ഹൃദയം പിളരുന്ന അനുഭവമാണ്. അപ്പോൾ വീണ്ടും കാണാമെന്നു യാത്ര പറഞ്ഞു പോയ ആൾ ഒരിക്കലും മടങ്ങി വരാതിരുന്നാലോ?. അത്തരം ഒരു കഥ പങ്കുവച്ചാണ് കേരളപൊലീസിന്റെ പുതിയ ഹ്രസ്വചിത്രമെത്തുന്നത്.

ടേക്ക് കെയർ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ട്രെയിൻ യാത്രയിൽ യാത്രക്കാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് കേരള റെയിൽവേ പൊലീസ് ഓർമ്മിപ്പിക്കുന്നത്. തിരക്കുള്ള റെയിൽവേ സ്റ്റേഷനിൽ പരസ്പരം യാത്ര പറയുന്ന കമിതാക്കളെയാണ് ഹ്രസ്വചിത്രത്തിന്റെ തുടക്കത്തിൽ കാണാനാവുക. പ്രണയിനിയുടെ കൈയിൽ റോസാപ്പൂവ് നൽകി യാത്ര പറഞ്ഞ കാമുകന് അവളുടെ കൺമുന്നിൽ വച്ചു സംഭവിക്കുന്ന ദുരിത്തോടെയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.

ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി കേരള പൊലീസിന്റെ സോഷ്യൽ മീഡിയ സെല്‍ തയാറാക്കിയ ഷോർട് ഫിലിം അവസാനിക്കുമ്പോൾ കേരള റെയിൽവേ പൊലീസ് എസ്പി മെറിൻ ജോസഫ് ഐപിഎസ് ട്രെയിൻ യാത്രക്കാർക്ക് നൽകുന്ന നിർദേശമിതാണ്. 

"പ്രിയപ്പെട്ട യാത്രക്കാരെ... ഓടുന്ന ട്രെയിനില്‍ ചാടിക്കയറുകയോ അതില്‍ നിന്ന് ഇറങ്ങുകയോ ചെയ്യരുത്. ഓടുന്ന ട്രെയിനിന്റെ ഫുട്‌ബോഡിലോ വാതിലിനരികില്‍ നിന്നോ യാത്ര ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. സുരക്ഷിതമായ ട്രെയിന്‍ യാത്രയ്ക്കായി കേരള റെയില്‍വേ പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനും ഞങ്ങളോട് സഹകരിക്കാനും അഭ്യര്‍ത്ഥിക്കുന്നു. സഹായത്തിനായി ഞങ്ങളെ വിളിക്കുക. കേരള റെയിൽവേ പൊലീസ് ഒപ്പമുണ്ട്. ശുഭയാത്ര.''

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com