ADVERTISEMENT

സ്ത്രീ ആരാധകർക്കുള്ള ഒരു മുന്നറിയിപ്പുമായാണ് ബോളിവുഡ് സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. തനിക്ക് ഫെയ്സ്ബുക്കിൽ അക്കൗണ്ടില്ലെന്നും തന്റെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചവർ താനാണെന്ന വ്യാജേന സ്ത്രീകളുമായി ഓൺലൈൻ സൗഹൃദങ്ങൾ സ്ഥാപിക്കുകയും വിദേശ നമ്പറുകളിൽ നിന്ന് അവരെ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്യുന്നതായി തനിക്ക് അറിവു ലഭിച്ചുവെന്നു പറഞ്ഞുകൊണ്ടാണ് വ്യാജ അക്കൗണ്ടുകളുടെ സ്ക്രീൻഷോട്ട് സഹിതം അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത്.

'' എന്റെ വ്യാജ പ്രൊഫൈലുകൾ ഫെയ്സ്ബുക്കിലുണ്ട്. അതൊന്നും തന്നെ എന്റേതല്ല. എനിക്ക് ഫെയ്സ്ബുക്കിൽ അക്കൗണ്ടില്ല''- അനുരാഗ് കശ്യപ് പറയുന്നു. 'ഞാനെന്ന വ്യാജേന നിങ്ങൾക്ക് മേസേജ് അയയ്ക്കുന്ന വ്യക്തിയെ എത്രയും വേഗം ബ്ലോക്ക് ചെയ്യുക. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് സ്ത്രീകൾക്ക് സന്ദേശങ്ങൾ അയയ്ക്കുക മാത്രമല്ല വിദേശ നമ്പറുകളിൽ നിന്ന് വിളിച്ച് സ്ത്രീകളെ ശല്യം ചെയ്യുന്നുണ്ട് എന്ന വിവരവും ലഭിച്ചിട്ടുണ്ട്. ദയവു ചെയ്ത് അത്തരം സന്ദേശങ്ങളോടും ഫോൺവിളികളോടും പ്രതികരിക്കാതിരിക്കുക. അതിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യുക. ഞാൻ ഇതുസംബന്ധിച്ച് സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്'.

'യാത്രകളിലാണെങ്കിൽപ്പോലും ഞാൻ എന്റെ ഇന്ത്യൻ നമ്പർ മാത്രമേ ഉപയോഗിക്കാറുള്ളൂ'. തന്റെ പേരു പറഞ്ഞ് സ്ത്രീകൾക്ക് സന്ദേശമയച്ച വ്യാജന്റെ വാട്സാപ് സ്ക്രീൻഷോട്ടും പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ആരാധകർക്ക് മുന്നറിയിപ്പ് നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com