sections
MORE

സൈന പോയിന്റ് നഷ്ടപ്പെടുത്തി; ആദ്യം ഉപദേശിച്ചു, പിന്നെ ശകാരിച്ചു, ഭർത്താവ് കശ്യപ് പ്രതികരിച്ചതിങ്ങനെ

Kashyap admonishes wife Saina
സൈന നെഹ്‌വാൾ, കശ്യപ്
SHARE

പ്രതീക്ഷകളേറെയുണ്ടായിട്ടും ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ് ഇത്തവണ സാക്ഷ്യം വഹിച്ചത് ഇന്ത്യയുടെ പ്രതീക്ഷകളുടെ തകര്‍ച്ചയ്ക്ക്, സൈന നെഹ്‌വാളിന്റെ ദയനീയ പരാജയത്തിനും. അരാധകരെ സാക്ഷിനിര്‍ത്തി മുമ്പ് വിജയിച്ചിട്ടുള്ള സൈന ഇത്തവണ ഭര്‍ത്താവിന്റെ മുന്നില്‍ പരാജയപ്പെട്ട്, തലകുനിച്ച് മടങ്ങി. ക്യാര്‍ട്ടര്‍ഫൈനല്‍ പോരാട്ടത്തിനിടെ ഒന്നിലേറ തവണ കശ്യപ് സൈനയെ ഉപദേശിക്കുകയുണ്ടായി. കടുത്ത വാക്കുകളില്‍ ശകാരിച്ചു. എല്ലാം വെറുതെയായി. തായ്‍വാന്റെ ലോക ഒന്നാം നമ്പര്‍ താരത്തോട് പരാജയപ്പെട്ട് സൈന മടങ്ങി. 

ബെര്‍മിങ് ഹാം അരീനയില്‍ ക്വാര്‍ട്ടറില്‍ സൈനയ്ക്ക് ഏറ്റുമുട്ടേണ്ടിവന്നത് ചാംപ്യന്‍ തായ് സു യിങ്ങുമായി. ആദ്യത്തെ ഗെയിമിന്റെ തുടക്കത്തില്‍ത്തന്നെ സൈനയ്ക്ക് ഒരവസരവും കൊടുക്കാതെ തായ് സു യിങ് മുന്നേറിക്കൊണ്ടിരുന്നു. ആദ്യത്തെ ബ്രേക്കിനു പിരിയുമ്പോള്‍ സൈന 3-11 നു പിന്നില്‍. മുമ്പ് 12 തവണ ഇതേ എതിരാളിക്കുമുന്നില്‍ സൈന പരാജയപ്പെട്ടിട്ടുണ്ട്. ഇത് ഒരവസരമായിരുന്നു. ലോകത്തിനുമുന്നില്‍ കഴിവു തെളിയിക്കാനുള്ള അവസരം. തായ് സു യിങ്ങിന്റെ പ്രതിഭയ്ക്കൊപ്പം സൈനയുടെ ദുര്‍ബലമായ ഷോട്ടുകളും കൂടിയായതോടെ ലോകചാംപ്യന് മല്‍സരം എളുപ്പമായി. മല്‍സരം കണ്ടുകൊണ്ടുനിന്ന സൈനയുടെ ഭര്‍ത്താവും കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവുമായി കശ്യപിനു ദേഷ്യം നിയന്ത്രിക്കാനേ ആയില്ല. 

മല്‍സരം ജയിക്കണമെങ്കില്‍ അച്ചടക്കം വേണം. കശ്യപ് ബ്രേക്കില്‍ സൈനയെ ഉപദേശിച്ചു. ഇപ്പോള്‍ വൃത്തികെട്ട ഷോട്ടുകളാണ് കളിക്കുന്നത്. ഇതൊരിക്കലും വിജയം സമ്മാനിക്കില്ല. അച്ചടക്കത്തോടെ കളിക്കൂ....കശ്യപ് സൈനയോട് ആവര്‍ത്തിച്ചുപറഞ്ഞു. ഉപദേശത്തിനു ഫലമുണ്ടായി. എതിരാളിയെ കോര്‍ട്ടിനു പിന്നില്‍ തളച്ചിട്ടുകൊണ്ട് സൈന ചില കിടിലന്‍ ഷോട്ടുകളുതിര്‍ത്തു. സ്കോര്‍ 12-14 എന്ന നിലയിലെത്തി. പക്ഷേ വീണ്ടും ചാംപ്യന്‍ യഥാര്‍ഥ ചാംപ്യനായി. സൈനയ്ക്ക് ഒരവസരവും കൊടുക്കാതെ തായ് സു യിങ് കത്തിക്കയറി. 21-15 ന് അവര്‍ ഗെയിം സ്വന്തമാക്കി. 

വീണ്ടും കശ്യപ് ഉപദേശിക്കാനെത്തി. ഷട്ടില്‍ നിയന്ത്രിച്ചു കളിക്കൂ... ബ്രേക്കിനുശേഷം കളിച്ച അതേ ആവശത്തോടെയും നിയന്ത്രണത്തോടെയും കളിക്കൂ. ഡ്രോപ് ഷോട്ടുകള്‍ ഉയര്‍ത്തിയടിച്ച് നീ കോര്‍ട്ടില്‍ എതിരാളിക്ക് കൂടുതല്‍ സ്ഥലം സമ്മാനിക്കുകയാണ്. അതുപാടില്ല. മല്‍സരം എതിരാളിക്കു സമ്മാനിക്കുന്നതുപോലെ കളിക്കാതിരിക്കൂ. എതിരാളി ഷോട്ടുകള്‍ കളിക്കുകയും കോര്‍ട്ടില്‍ സ്ഥലം ലഭ്യമാകുകയും ചെയ്യുമ്പോള്‍ മാത്രം ഷോട്ടിനു ശ്രമിക്കൂ...കശ്യപ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഭാര്യയുടെ കളി നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടാനായിരുന്നു സൈനയുടെ യോഗം... 15-21, 19-21 ന് വെറും 37 മിനിറ്റില്‍ സൈനയ്ക്കു മടക്കം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA