ADVERTISEMENT

കോൺഗ്രസ് അധ്യക്ഷ്യൻ രാഹുൽ ഗാന്ധി ഒരൊറ്റ ഡയലോഗിലൂടെ കോളജ് വിദ്യാർഥികളെ കൈയിലെടുത്തതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയിലെത്തിയ രാഹുൽ സ്റ്റെല്ലാ മേരി കോളജിലെ വിദ്യാർഥികളുമായി സംവദിച്ചു. ചോദ്യോത്തര വേളയിലുണ്ടായ രസകരമായ ഒരു സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സ്ഥിരം വേഷമായ വെള്ളക്കുർത്തയ്ക്കു പകരം ജീൻസും ടീഷർട്ടുമണിഞ്ഞാണ് രാഹുലെത്തിയത്. വളരെ ആത്മവിശ്വാസത്തോടെ കൂൾ  ആയാണ് രാഹുൽ വിദ്യാർഥികളുടെ ചോദ്യത്തിന് മറുപടി നൽകിയത്. രാഹുലിനോട് ചോദ്യം ചോദിക്കാനായി എഴുന്നേറ്റ പെൺകുട്ടി അദ്ദേഹത്തെ സർ എന്ന് അഭിസംബോധന ചെയ്തതോടെയാണ് രസകരമായ സംഭവങ്ങളുടെ തുടക്കം. പെൺകുട്ടി ചോദ്യത്തിലേയ്ക്ക് കടക്കും മുൻപേ ഇടപെട്ട രാഹുൽ തന്നെ സർ എന്ന് വിളിക്കണ്ട, പകരം രാഹുൽ എന്ന് വിളിച്ചാൽ മതിയെന്നും ആ വിളിയാണ് തന്നെ കംഫർട്ടബിളാക്കുന്നതെന്നും പറഞ്ഞു.

രാഹുലിന്റെ ആ പ്രസ്താവന നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. രാഹുലിന്റെ ഇടപെടലിൽ അൽപ്പമൊന്നു പതറിയെങ്കിലും രാഹുലിന്റെ നിർദേശ പ്രകാരം അദ്ദേഹത്തെ രാഹുൽ എന്നു തന്നെ അഭിസംബോധന ചെയ്തുകൊണ്ട് പെൺകുട്ടി ചോദ്യം പൂർത്തിയാക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com