sections
MORE

കോമഡി രംഗങ്ങളിൽ ഒതുക്കേണ്ട, ഇനി പ്ലസ് സൈസ് താരങ്ങളും നായികയാകും

Aidy Bryant
എയ്ഡി ബ്രയന്റ്
SHARE

വണ്ണം കൂടിയാൽ പരിഹാസം ഏറ്റുവാങ്ങാനാണ് വിധി. നാടകത്തിലും സിനിമയിലും എന്നുവേണ്ട കലാരംഗത്തും സമൂഹത്തിലെ വിവിധ മേഖലകളിലും ഇതുതന്നെയാണ് അവസ്ഥ. വണ്ണം കൂടുന്നതും കുറയുന്നതുമൊന്നും ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ലെന്ന് എല്ലാവർക്കുമറിയാം. പല ഘടകങ്ങളാണ് ശരീരപ്രകൃതി നിർണിയിക്കുന്നതെന്നും. എങ്കിലും ഒരു കുറവുമില്ല പരിഹാസത്തിന്. 

പ്ലസ് സൈസ് എന്നു തരംതിരിച്ച് മാറ്റിനിർത്തുകയും, സിനിമയിലും ടെലിവിഷൻ ഷോകളിലും കോമഡി രംഗങ്ങളിൽമാത്രം ഉപയോഗപ്പെടുത്തുകയും ചെയിതിരുന്ന വണ്ണമുള്ളവർക്ക് ഒടുവിൽ നല്ലകാലം വന്നെത്തിയെന്നു പറയുന്നു അമേരിക്കൽനിന്നുള്ള വാർത്തകൾ. അഴകളവുകൾക്കു പ്രശസ്തരായ, മെലിഞ്ഞ താരങ്ങൾ മാത്രം അരങ്ങുവാണിരുന്ന അമേരിക്കൻ ടെലിവിഷനിലേക്ക് നായികാവേഷത്തിൽ ഒരു പ്ലസ് സൈസ് നടി എത്തുന്നു. 

എയ്ഡി ബ്രയന്റ് എന്ന അഭിനേത്രിയാണ് ചരിത്രം കുറിക്കുന്ന മാറ്റവുമായി പ്രേക്ഷകരെ തേടിയെത്തുന്നത്. ഷ്രിൽ എന്ന പേരിൽ വെള്ളിയാഴ്ച സംപ്രേഷണം തുടങ്ങുന്ന പുതിയ ടിവി സിരീസിൽ ബ്രയന്റാണു നായിക. കഴിഞ്ഞദിവസം ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ അഭിമാനത്തോടെ ബ്രയന്റ് പ്രേക്ഷകരെ അഭിസംബോധന ചെയ്യുകയും ചെയ്തു. പൊതുജനങ്ങൾ, പ്രത്യേകിച്ചും അമേരിക്കക്കാർ വണ്ണമുള്ള താരങ്ങളെ സ്ക്രീനിൽ മുഖ്യവേഷത്തിൽ കണ്ടു പരിചയമുള്ളവരല്ല. അത്തരമൊരു സാഹചര്യത്തിൽ, ഷ്രിൽ ഒരു മാറ്റത്തിനു ശ്രമിക്കുകയാണ്– ബ്രയന്റ് പറഞ്ഞു. 

സാറ്റർഡേ നൈറ്റ് ലൈവ് എന്ന കോമഡി ഷോയിലൂടെ പ്രശസ്തയാണ് ബ്രയന്റ്. ഇതാദ്യമായാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. അമേരിക്കൻ ജനതയുടെ മനസ്സിൽ വണ്ണമുള്ള താരങ്ങളോട് വിമുഖത ഇല്ലാതായെന്നു പറയുന്നു കണക്റ്റികട് സർവകലാശാലയിലെ പ്രഫസറായ റെബേക്ക ഫുൽ. അഭിനയശേഷിക്കു പ്രാധാന്യം കൊടുക്കാതെ തടിയുള്ളതുകൊണ്ടുമാത്രം നടികളെ മാറ്റിനിർത്തുന്ന പതിവ് വ്യാപകമായിരുന്നു. അടുത്തകാലത്ത് ക്രിസ്സി മെറ്റ്സ് ഉൾപ്പെടെയുള്ള തടികൂടിയ നടിമാർക്ക് ഗൗരവമുള്ള വേഷങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബ്രയന്റിനു പ്രധാനവേഷം തന്നെ ലഭിച്ചിരിക്കുന്നത്. 

ഓസ്കർ ജേതാവ് ഒക്റ്റേവിയ സ്പെൻസർ, മോണിക് തുടങ്ങിയ മെലിഞ്ഞ താരങ്ങളായിരുന്നു അടുത്തകാലം വരെ അമേരിക്കയിൽ ജനപ്രീതിയിൽ മുന്നിൽ. പക്ഷേ, ക്രിസ്സി മെറ്റ്സിനൊപ്പം ഡാനിയേല മക് ഡോണൾഡ്, റിബൽ വിൽസൺ, മെലീസ മക് കാർത്തി തുടങ്ങിയ വണ്ണം കൂടിയ താരങ്ങൾ കൂടുതൽ പ്രധാനപ്പെട്ട വേഷങ്ങളിലേക്ക് എത്തികൊണ്ടിരിക്കു കയാണ്. മാറ്റം നല്ലതാണെന്നും ഇതു തുടരുമെന്നുമാണ് ബ്രയന്റിന്റെ പ്രതീക്ഷ. ഷ്രിൽ വിജയമായാൽ ഒരുപക്ഷേ ബ്രയന്റിന്റെ പ്രതീക്ഷയും ഒപ്പം വണ്ണം കൂടിയതിന്റെ പേരിൽ അവസരം ലഭിക്കാതിരുന്ന ആയിരക്കണക്കിനുപേരുടെ പ്രതീക്ഷകളും സഫലമായേക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA