sections
MORE

ലൈംഗികമായി പീഡിപ്പിച്ചു, മർദ്ദനത്തിൽ കേൾവി നഷ്ടപ്പെട്ടു; പരാതിയിൽ നടപടിയില്ലെന്ന് മോഡൽ

Andria D'Souza Disappointed With Police Inaction
ആന്‍ഡ്രിയ ഡിസൂസ, സൽമാൻ ഖാൻ, മനീഷ് മന്ഥാന
SHARE

മാനഭംഗവും ശാരീരിക പീഡനവുമുള്‍പ്പെടെ ഗൗരവമുള്ള ആരോപണങ്ങളെക്കുറിച്ച് തെളിവുസഹിതം പരാതികൊടുത്തിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് മോഡലും നടിയുമായ  ആന്‍ഡ്രിയ ഡിസൂസ. ഈ മാസമാദ്യമാണ് ഡിസൂസ മുംൈബെയിലെ ഗംദേവി പൊലീസ് സ്റ്റേഷനില്‍ മൊഴി രേഖപ്പെടുത്തിയത്.

നടന്‍ സല്‍മാന്‍ ഖാന്റെ ഉടമസ്ഥതയിലുള്ള വസ്ത്രനിര്‍മാണ സ്ഥാപനം ബിയിങ് ഹ്യൂമന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മന്ഥാന റീട്ടെയില്‍ വെന്‍ച്വേഴ്സ് ലിമിറ്റഡിന്റെ ഉടമയുമായ മനീഷ് മന്ഥാനയ്ക്കെതിരെയായിരുന്നു പരാതി. മന്ഥാനയുടെ മര്‍ദനത്തെത്തുടര്‍ന്ന് തന്റെ ഒരു ചെവിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടുവെന്നും മെഡിക്കല്‍ രേഖകള്‍ സഹിതം ഡിസൂസ പരാതിപ്പെട്ടിരുന്നു. ഗൗരവമുള്ള പരാതിയായിരുന്നിട്ടും പൊലീസ് ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു പറയുന്നു ഡിസൂസ. 

പൊലീസിന്റെ നടപടി പ്രതീക്ഷിച്ച് ഒരാഴ്ച ഞാന്‍ ക്ഷമയോടെ കാത്തിരുന്നു. അതിനുശേഷം ജോയിന്റ് കമ്മിഷണറെ കണ്ടു. ഞാന്‍ പറഞ്ഞതെല്ലാം ക്ഷമയോടെ കേട്ട അദ്ദേഹം താന്‍ മുന്‍കൈയെടുത്ത് വേഗം നടപടികളെടുക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. പക്ഷേ, ഒന്നും സംഭവിച്ചില്ല- ഡിസൂസ പറയുന്നു. 

തിങ്കളാഴ്ച അഭിഭാഷക ഫാല്‍ഗുനി ബ്രഹ്മഭട്ടിനൊപ്പം ഒരിക്കല്‍ക്കൂടി ഡിസൂസ പൊലീസ് സ്റ്റേഷന്റെ പടികയറി. അന്വേഷണം തുടരുകയാണെന്ന് സീനിയര്‍ ഇന്‍സ്പെക്ടര്‍ ഗോകുല്‍ സിംങ് പാട്ടീല്‍ പറയുന്നത്. എന്തുകൊണ്ടാണ് നടപടി വൈകുന്നതെന്നു മാത്രം എനിക്കു മനസ്സിലാകുന്നില്ല- നിസ്സഹായതയോടെ ഡിസൂസ പറഞ്ഞു. 

അന്വേഷണം തുടരുന്നു. പരാതിക്കാരി സമര്‍പ്പിച്ച മെഡിക്കല്‍ റിപോര്‍ട്ടുകള്‍ ഡോക്ടര്‍മാരെക്കൊണ്ട് പരിശോധിപ്പിക്കുകയാണ്. കണ്ടെത്തിയ കാര്യങ്ങള്‍ ഉടന്‍തന്നെ കോടതിയെ അറിയിക്കും: പാട്ടീല്‍ പ്രതികരിച്ചു.വിവാഹിത നാണെങ്കിലും താനും ഭാര്യയുമായി അകന്നാണ് കഴിയുന്നതെന്ന് തെറ്റിധരിപ്പിച്ച് ഡിസൂസയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു മന്ഥാന എന്നാണ് അവരുടെ പരാതി. 

പക്ഷേ, ഇതേ ന്യായവുമായി മറ്റു പല സ്ത്രീകളുമായും മന്ഥാനയ്ക്കു ബന്ധമുണ്ടെന്നൂ മനസ്സിലാക്കുകയും അതേക്കുറിച്ച് ചോദിക്കുകയും ചെയ്തപ്പോഴാണ് അയാള്‍ തന്നെ മര്‍ദിച്ചതെന്നു പറയുന്നു ഡിസൂസ. മന്ഥാനയുടെ ഭാര്യയെയും സംഭവം അറിയിച്ചുവെന്നും പക്ഷേ അവരും സംഭവത്തില്‍ ഒരു താല്‍പര്യവും കാണിക്കുന്നില്ലെന്നും ആരോപിക്കുന്നു കാമസൂത്ര 3 ഡി യില്‍ അഭിനയിച്ച മോഡല്‍ കൂടിയായ ഡിസൂസ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA