ADVERTISEMENT

ഒരേ പ്രസവയൂണിറ്റിൽ ജോലി ചെയ്യുന്ന 9 നഴ്സുമാർ ഏകദേശം ഒരേ സമയത്ത് ഗർഭിണികളാകുക. ഏകദേശം ഒരേ സമയത്ത് തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ തയാറെടുക്കുക. കേട്ടാൽ അവിശ്വസനീയമെന്നു തോന്നുമെങ്കിലും പോർട്ട്ലാന്റിലെ മെയ്ൻ മെഡിക്കൽ സെന്ററിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് വളരെ രസകരമായ കാര്യങ്ങളാണ്.

ഒൻപതു നഴ്സുമാരിൽ പലർക്കും ഡ്യൂ ഡേറ്റ് പറഞ്ഞിരിക്കുന്നത് ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലാണ്. ഇപ്പോൾ കടന്നു പോകുന്ന മാനസികാവസ്ഥയെക്കുറിച്ച് ആശുപത്രിയിലെ നഴ്സുമാർ ഏറെ സന്തോഷത്തോടെ പറയുന്നതിങ്ങനെ:-

'താൻ ഗർഭിണിയാണെന്ന് ഓരോരുത്തരും വെളിപ്പെടുത്തുമ്പോൾ വളരെ സന്തോഷത്തോടെയാണ് ഞങ്ങൾ ആ നിമിഷങ്ങളൊക്കെ ആഘോഷിച്ചത്'. ആശുപത്രിയിലെ ലേബർ യൂണിറ്റിൽ ജോലി ചെയ്യുന്ന 9 നഴ്സുമാർ ഗർഭിണികളാണെന്നു പറഞ്ഞുകൊണ്ട് ആശുപത്രി അധികൃതർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഈ കൗതുക വാർത്തയെക്കുറിച്ച് പുറംലോകമറിഞ്ഞത്.

വലിയ വയറുമായി നിൽക്കുന്ന നഴ്സുമാരുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അവർ കൗതുകവാർത്ത  പുറത്തുവിട്ടത് വാർത്തയറിഞ്ഞതിൽ സന്തോഷമുണ്ടെങ്കിലും ഇത്രയുംപേർ ഒരുമിച്ച് പ്രസവത്തിനു പോയാൽ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരുണ്ടാവുമോ എന്ന ആശങ്കയാണ് ചിലർ പങ്കുവച്ചത്.

ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഈ പ്രതിസന്ധിയെ മറികടക്കാൻ തങ്ങളുടെ പക്കൽ പദ്ധതികളുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നഴ്സുമാർ എല്ലാവരും തമ്മിൽ നല്ല സഹകരണമുണ്ടെന്നും. ഗർഭിണിയാണെന്നറിഞ്ഞതു മുതൽ ആരോഗ്യകാര്യത്തിലും ജോലിയുടെ കാര്യത്തിലും അവർ പരസ്പരം വളരെയധികം ശ്രദ്ധ നൽകുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

ജോലിക്കു വരുമ്പോൾ നമ്മുടെ അതേ അവസ്ഥയിലുള്ള സഹപ്രവർത്തകരെ കാണുമ്പോഴും അവരുടെ വലിയ വയറു കാണുമ്പോഴും അമ്മയാകാൻ പോകുന്ന സന്തോഷത്തെക്കുറിച്ചും ആകാംക്ഷയെക്കുറിച്ചും പരസ്പരം പങ്കുവയ്ക്കുന്നതു കാണുമ്പോഴും കേൾക്കുമ്പോഴുമൊക്കെ വളരെ സന്തോഷം തോന്നുന്നുവെന്നാണ് നഴ്സുമാരിൽ ഒരാളായ അമാൻഡ സ്പിയർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com