ADVERTISEMENT

2018 നു ശേഷം ബോളിവുഡ് ചിത്രങ്ങളിൽ അധികം സാന്നിധ്യം അറിയിക്കാത്ത നടിയാണ് അതിഥി റാവു. അതിന്റെ അർഥം താരം ജോലിയൊന്നുമില്ലാതെ വീട്ടിലിരിക്കുകയാണെന്നല്ല. ഈ കാലയളവിൽ തെന്നിന്ത്യൻ സിനിമകളുമായി തിരക്കിലായിരുന്നു അദിതി. സമ്മോഹനം (തെലുങ്ക്), ചെക്ക ചിവന്ത വാനം (തമിഴ്) എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളുമായി തെന്നിന്ത്യയിൽ ചുവടുറപ്പിച്ച നടി തന്റെ അഭിനയപാടവം കൊണ്ട് ഇതിനകം രണ്ട് അവാർഡുകൾ കൂടി നേടിയെടുത്തു.

ജീവിതത്തെക്കുറിച്ചും സിനിമയിലെ തിരഞ്ഞെടുപ്പുകളെക്കുറിച്ചും താരം പറയുന്നതിങ്ങനെ :- '' ഞാൻ എന്റെ ഹൃദയം പറയുന്ന കാര്യങ്ങളെയാണ് പിന്തുടരുന്നത്.ഒരു കാര്യത്തിനു വേണ്ടി വിശ്വസിച്ചിറങ്ങിയാൽ മറ്റൊന്നിനും എന്നെ അതിൽ നിന്ന് തടയാനാവില്ല. എന്നെ സംബന്ധിച്ചിടത്തോളം വിശ്വാസ്യതയും, അന്തസ്സും, ദൃ‍ഢനിശ്ചയവുമൊക്കെ വളരെ പ്രധാനമാണ്. ഓർമ്മയിൽ നിൽക്കുന്ന വേഷങ്ങൾ ചെയ്യാനാകുന്നതും വിശ്വസ്തത പുലർത്താനാകുന്നതും ദൃഢനിശ്ചയമൊന്നുകൊണ്ടു മാത്രമാണ്.

തമിഴിൽ ഒരു സൈക്കോ ത്രില്ലർ സിനിമ ചെയ്യാനുള്ള തയാറെടുപ്പിലാണ് അദിതിയിപ്പോൾ. മണിരത്നം സംവിധാനം ചെയ്ത 'കാട്രുവെളയാടി' എന്ന ചിത്രത്തിന് ശേഷമാണ് തമിഴിൽ തനിക്ക് അവസരങ്ങൾ ലഭിച്ചതെന്നും അദിതി പറയുന്നു. ഇപ്പോൾ താൻ കൂടുതൽ സമയം ചിലവഴിക്കുന്നത് മുംബൈയിലാണെന്നും ഈ വർഷം തന്നെ ഹിന്ദി ചിത്രത്തിൽ അഭിനയിക്കുന്നതിനു വേണ്ടിയാണതെന്നും അവർ വ്യക്തമാക്കി. ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളെക്കുറിച്ച് അദിതി പറഞ്ഞതിങ്ങനെ :-

എത്രനാൾ സുന്ദരമായ മുഖത്തോടെയിരിക്കാൻ കഴിയും. സൗന്ദര്യവും, ഫിറ്റ്നസും, പാട്ടും, ഡാൻസുമെല്ലാം ലഭിക്കുന്ന എക്സ്ട്രാ ബോണസുകളാണ് എന്നാണ് എനിക്കു തോന്നുന്നത്. പക്ഷേ എന്റെ ഏറ്റവും പ്രധാനപ്പെട്ട ജോലി അഭിനയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com