ADVERTISEMENT

വികാരഭരിതമായ പ്രസംഗം കൊണ്ടാണ് സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം രമ്യഹരിദാസ് ജനങ്ങളുടെ മനസ്സു കവർന്നത്. പിന്നീട് തെരഞ്ഞെടുപ്പു പ്രചരണത്തിനിടയിൽ പാട്ടുപാടി ജനങ്ങളെ കൈയിലെടുക്കുന്നു എന്ന  ആരോപണത്തിന്റെ പേരിലാണ് അവർ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. അപ്രതീക്ഷിത സ്ഥാനാർഥി പ്രഖ്യാപനം മുതലിങ്ങോട്ട്  കേരളത്തിന്റെ ശ്രദ്ധ ആലത്തൂരിലേക്ക് ക്ഷണിച്ച കോൺഗ്രസ് സ്ഥാനാർഥി വീണ്ടും വാർത്തകളിൽ നിറയുന്നത് വർഷങ്ങൾക്കു മുൻപഭിനയിച്ച ഒരു പരസ്യചിത്രത്തിന്റെ പേരിലാണ്

2014ൽ തിരഞ്ഞെടുപ്പ് കാലത്ത് ചിത്രീകരിച്ച പരസ്യത്തിലാണ് രമ്യ കോൺഗ്രസിന് വേണ്ടി പ്രത്യക്ഷപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ ആഹ്വാനം ചെയ്യുന്നതാണ് പരസ്യം. വിവിധ വിഷയങ്ങളിൽ 11 ഭാഷകളിലാണ് പരസ്യം തയാറാക്കിയത്. ഇതിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 30 വയസ്സിനു താഴെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളെ പല പരീക്ഷകൾ നടത്തിയാണ് തിരഞ്ഞെടുത്തത്. 

കേരളത്തിൽ നിന്നും 16 പേരെയാണ് ആദ്യ പട്ടികയിലേക്ക് പരിഗണിച്ചത്. ഡൽഹിൽ ആദ്യ സ്ക്രിനിങ്. ഓരോത്തർക്കും നൽകിയ വിഷയങ്ങളെക്കുറിച്ച് ക്യാമറയ്ക്കു മുന്നിൽ അവതരിപ്പിക്കണം. സ്വയം പരിചയപ്പെടുത്തലും വേണം. അതിൽ നിന്നും 8 പേരെ തിരഞ്ഞെടുത്ത് പരിശീലനം നൽകി. ഗ്രൂപ്പ് ചർച്ച, സ്കിറ്റ് തുടങ്ങിയവയെല്ലാം ഉൾപ്പെട്ടിരുന്നു. അതിലും തിളങ്ങിയ നാല് മലയാളികളെയാണ് പരസ്യത്തിലേക്ക് തിരഞ്ഞെടുത്തത്.  ഓരോ വിഷയത്തിലും, ഓരോ ഭാഷയിൽ ഒരാൾ വിഷയം അവതരിപ്പിക്കുന്ന തരത്തിലായിരുന്നു പരസ്യം.‘ഞാന്‍ രമ്യ, രാഹുല്‍ ഗാന്ധിയുടെ യുവാവേശം ഉള്ളില്‍ തുളുമ്പുന്ന ഒരു എളിയ കോണ്‍ഗ്രസുകാരി..’ പരസ്യത്തിലെ നീണ്ട വാചകങ്ങള്‍ക്കൊടുവില്‍ രമ്യ പറയുന്നതിങ്ങനെ. 

ആറുവർഷം മുൻപ് രാഹുൽ ഗാന്ധി നടത്തിയ ടാലന്റ് ഹണ്ടിലൂടെയാണ് രമ്യ ഹരിദാസ് ശ്രദ്ധനേടിയത്.  നാലുദിവസത്തെ പരിപാടിയിൽ സ്വന്തം നിലപാടുകളും വ്യക്തിത്വവും നേതൃപാടവവും വ്യക്തമാക്കി രമ്യ ശ്രദ്ധാ കേന്ദ്രമായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യയെ പൊതുരംഗത്തേക്കെത്തിച്ചത് രാഹുൽ ഗാന്ധിയാണെന്നത് ഇവരുടെ രാഷ്ട്രീയ ജീവിതത്തിന് താരപരിവേഷം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com