sections
MORE

സ്ട്രെച്ച്മാർക്കിലും ആത്മവിശ്വാസത്തോടെ മലൈക, പരിഹസിച്ച് വിമർശകർ, അഭിനന്ദിച്ച് ആരാധകർ

Malaika Arora
മലൈക അറോറ
SHARE

ഫൊട്ടോഷോപ്പ് ചെയ്ത് സുന്ദരമാക്കാത്ത ഒരു ചിത്രം പങ്കുവച്ചതിന്റെ പേരിലാണ് ബോളിവുഡ് താരം മലൈക അറോറ ഇപ്പോൾ പരിഹസിക്കപ്പെടുന്നത്. മാലിദ്വീപിലെ അവധിയാഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ പങ്കുവച്ചതോടെയാണ് താരം പരിഹാസത്തിനിരയായത്. ചിത്രങ്ങളിലൊന്നിൽ താരത്തിന്റെ സ്ട്രെച്ച് മാർക്ക് അൽപ്പം പുറത്തുകാണാം. ഫൊട്ടോ എഡിറ്റ് ചെയ്യാതെ, സമൂഹത്തിന്റെ സൗന്ദര്യസങ്കൽപ്പങ്ങൾക്ക് അൽപ്പം പോലും വിലനൽകാതെ സ്ട്രെച്ച്മാർക്ക്സ് പുറത്തു കാണുന്ന ചിത്രം പങ്കുവച്ചു എന്നതിനാണ് ആളുകൾ അവരെ കുറ്റപ്പെടുത്തുന്നത്.

View this post on Instagram

Au revoir @niyamamaldives #iloveumaldives♥️

A post shared by Malaika Arora (@malaikaaroraofficial) on

എന്നാൽ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും എന്നും സ്റ്റീരിയോ ടൈപ്പുകളെ വെല്ലുവിളിച്ചിട്ടുള്ള മലൈക ഈ പരിഹാസത്തിലൊന്നും പതറിയില്ല. മാത്രവുമില്ല ആക്രമിക്കുന്ന ന്യൂനപക്ഷത്തേക്കാൾ താരത്തെ പിന്തുണയ്ക്കുന്ന ഭൂപരിപക്ഷമുണ്ടെന്നാണ് ചിത്രത്തിനു താഴെ വരുന്ന പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സ്ട്രെച്ച് മാർക്കുകൾ മറയ്ക്കാതെ ബോസ് ആറ്റിറ്റ്യൂഡുമായി ചിത്രങ്ങൾക്ക് പോസ് ചെയ്ത മലൈകയോട് ബഹുമാനം തോന്നുന്നുവെന്ന് ചിലർ പറഞ്ഞപ്പോൾ ഫൊട്ടോ എഡിറ്റ് ചെയ്യാതെ പങ്കുവച്ച മലൈകയുടെ നല്ല മനസ്സിനാണ് മറ്റുചിലർ നന്ദി പറഞ്ഞത്. 

മലൈക 45 വയസ്സുള്ള സ്ത്രീയാണെന്നും ഒരു കുട്ടിക്കു ജന്മം നൽകിയതിന്റെ സ്ട്രെച്ച് മാർക്കുകളാണ് അവരുടെ ശരീരത്തിലുള്ളതെന്നും അവരെ കുറ്റം പറയുന്ന എത്രപേർ തങ്ങളുടെ 45–ാം വയസ്സിലും മലൈകയെപ്പോലെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നുണ്ടെന്നും ചോദിച്ചുകൊണ്ടാണ് ചിലർ താരത്തെ പിന്തുണച്ചത്. സ്ട്രെച്ച് മാർക്ക്സ് സ്വാഭാവികമായ ഒന്നാണെന്നും അതിൽ നാണക്കേടു വിചാരിക്കേണ്ടെന്നുമാണ് മറ്റുചിലർ പറയുന്നത്.

മലൈക അറോറയും ബോളിവുഡ് താരം അർജ്ജുൻ കപൂറും തമ്മിലുള്ള വിവാഹം ഈ മാസം തന്നെ കാണുമെന്നും റിപ്പോർട്ടുകളുണ്ട്. സൽമാൻഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാനുമായി ആയിരുന്നു മലൈകയുടെ ആദ്യവിവാഹം. ഈ ബന്ധത്തിൽ ഇവർക്കൊരു ആൺകുട്ടിയുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA