sections
MORE

പ്രധാനമന്ത്രിയുടെ പരിഹാസത്തിന് ട്വിങ്കിളിന്റെ മറുപടി; വിമർശകർക്ക് വിശദീകരണവും

Narendra Modi, Twinkle Khanna
പ്രധാനമന്ത്രി നരേന്ദ്രമോദി, ട്വിങ്കിൾ ഖന്ന
SHARE

പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനു മറുപടി പറഞ്ഞു എന്നതുകൊണ്ടുമാത്രം താന്‍ അദ്ദേഹത്തിന്റെ നയങ്ങളെ പിന്തുണയ്ക്കുകയും ബിജെപിയുമായി അടുക്കുകയും ചെയ്യുകയാണെന്നു വിചാരിക്കരുതെന്ന് ട്വിങ്കിള്‍ ഖന്ന. അക്ഷയ് കുമാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അഭിമുഖം പുറത്തുവന്നതിനെ ത്തുടര്‍ന്നുണ്ടായ അഭ്യൂഹങ്ങള്‍ക്ക് വിരാമമിടാന്‍വേണ്ടിയാണ് പുതിയ പ്രസ്താവനയുമായി നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ രംഗത്തെത്തിയത്. 

ഗൗരവത്തിനൊപ്പം തമാശയും കുറച്ചു കുസൃതിയും കൂടി കലര്‍ത്തിയാണ് താന്‍ ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹത്തെ ട്വിങ്കിള്‍ നേരിട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനുള്ള തന്റെ മറുപടി വിപുലമായി വ്യാഖാനിക്കേണ്ടതില്ലെന്നു ട്വിങ്കിള്‍ പറയുന്നു. 

ഇതുവരെ പറഞ്ഞതില്‍നിന്ന്് കൂടുതലായി ഒന്നുമില്ല. കുറവുമില്ല. പ്രതികരണം ഒരിക്കലും പിന്തുണയല്ല. അവശ്യത്തിനു വോഡ്ക കഴിക്കുന്നതും പിറ്റേന്ന് അതിന്റെ ഹാങ് ഓവറുമായി കഴിഞ്ഞുകൂടുന്ന പാര്‍ട്ടിയെമാത്രമാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞാന്‍ പിന്തുണയ്ക്കുന്നത്. 

ഇതാണ് ട്വിറ്ററില്‍ ട്വിങ്കിള്‍ ഖന്ന നടത്തിയ തമാശ പ്രഖ്യാപനം. വോഡ്ക കഴിക്കുന്നതിനെ പ്രത്യേകിച്ചൊരു പാര്‍ട്ടിയും പ്രോത്സാഹിപ്പിക്കുന്നില്ല എന്നതുകൊണ്ടുതന്നെ തമാശയാണ് ട്വിങ്കിള്‍ പറഞ്ഞതെന്നു വ്യക്തം. പക്ഷേ താന്‍ ബിജെപിക്ക് അനുകൂലമല്ലെന്ന് അവര്‍ വ്യക്തമായ വാക്കുകളില്‍ കുറിക്കുകയും ചെയ്തു. 

ബുധനാഴ്ചയാണ് നടന്‍ അക്ഷയ് കുമാര്‍ അവതാരകന്റെ റോളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടത്. രാഷ്ട്രീയം ഒഴിവാക്കിയുള്ള തുറന്നുപറച്ചിലുകളാണ് അഭിമുഖത്തിലൂടെ ലക്ഷ്യം വച്ചത്. സംഭാഷണത്തി നിടെ അക്ഷയ്-ട്വിങ്കിള്‍ വിവാഹ ജീവിതത്തിലെ സന്തോഷത്തിനു കാരണം താനാണെന്ന് മോദി തമാശ പറഞ്ഞിരുന്നു. ട്വിങ്കിള്‍ ഖന്ന സമൂഹ മാധ്യമങ്ങളിലും മറ്റും നടത്തുന്ന ഇടപെടലുകളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ട്വിങ്കിള്‍ എഴുതിയ പുസ്തകങ്ങളെക്കുറിച്ചും. 

സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് മുഖം നോക്കാതെ ട്വിറ്ററില്‍ പ്രതികരിക്കുന്ന പതിവുണ്ട് ട്വിങ്കിള്‍ ഖന്നയ്ക്ക്. ദേശീയ ദിനപത്രത്തില്‍ അവര്‍ എല്ലാ ആഴ്ചയും കോളവും എഴുതുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തും വലിയൊരു വായനാ സമൂഹം അവരെ പിന്തുടരുന്നുമുണ്ട്. ഇതൊക്കെ നസ്സില്‍വച്ചുകൊണ്ടാ യിരുന്നു മോദിയുടെ കമന്റ്. 

അഭിമുഖം വന്നുകഴിഞ്ഞയുടന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനു ട്വിങ്കിള്‍ മറുപടി പറഞ്ഞിരുന്നു: 

പ്രധാനമന്ത്രിയുടെ വാക്കുകളെ ഞാന്‍ പോസിറ്റീവായാണ് കാണുന്നത്. ഞാനെന്ന വ്യക്തി ജീവിച്ചിരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിക്ക് അറിവുണ്ട്. കൂടാതെ എന്റെ പുസ്തകങ്ങളും അദ്ദേഹം വായിച്ചിട്ടുണ്ട്. 

ഈ പ്രതികരണത്തെ ചിലര്‍ വ്യാഖ്യാനിച്ചാണ് ട്വിങ്കിള്‍ ബിജെപിയുമായി അടുക്കുന്നുവെന്ന് പ്രചരിപ്പിച്ചത്. ഒടുവില്‍ നടത്തിയ പ്രതികരണത്തിലൂടെ അങ്ങനെയുള്ള പ്രചാരണത്തില്‍ അര്‍ഥമില്ലെന്നും എന്നത്തെയുംപോലെ സ്വതന്ത്ര നിലപാടായിരിക്കും തന്റേതെന്നും താരം വ്യക്തമാക്കിയിരിക്കുന്നത്. 

അഭിമുഖത്തിനിടെ മോദി ട്വിങ്കിളിനെക്കുറിച്ചു പറഞ്ഞപ്പോള്‍ എന്തുപറയണമെന്നറിയാതെ താന്‍ പകച്ചിരിക്കുകയായിരുന്നുവെന്ന് അക്ഷയ് പിന്നീട് വെളിപ്പെടുത്തി. അദ്ദേഹം ട്വിങ്കിളിനെക്കുറിച്ചു പറയുന്നു. ഒരു നിമിഷം എങ്ങോട്ടു നോക്കണം എന്നറിയാതെ ഞാന്‍ പകച്ചു. എന്തു മറുപടി പറയണം എന്നും എനിക്കറിയില്ലായിരുന്നു. 

എല്ലാം മനസ്സിലാകുന്നതുപോലെ ഞാന്‍ വെറുതെ ചിരിച്ചുകൊണ്ടിരുന്നു. അവര്‍ രണ്ടുപേരും-മോദിയും ട്വിങ്കിളും- ജീവതത്തില്‍ ശക്മായ വ്യക്തിത്വത്തിന്റെ ഉടമകളാണ്. മിണ്ടാതിരിക്കുക എന്നതുമാത്രമേ എനിക്ക് അപ്പോള്‍ ചെയ്യാനുണ്ടായിരുന്നുള്ളൂ- അഭിമുഖത്തെക്കുറിച്ച് അക്ഷയ് പിന്നീട് പ്രതികരിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA