ADVERTISEMENT

സഹോദരൻ രാഹുൽ ഗാന്ധിക്കു വേണ്ടി പ്രചരണ രംഗത്ത് സജീവമായി നിൽക്കുന്ന പ്രിയങ്കാ ഗാന്ധിയുടെ പുതിയൊരു വിഡിയോ പുറത്തു വന്നതോടെ അവരെ അഭിനന്ദിച്ചും വിമർശിച്ചും ആളുകൾ രംഗത്തു വന്നിരിക്കുകയാണ്.

അമേഠിയിലെ പ്രചരണവേളയിൽ കുട്ടികളുമായി സംവദിക്കുന്ന പ്രിയങ്കയുടെ വിഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആവേശത്തോടെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് കുട്ടികൾ പ്രിയങ്കയെ വരവേറ്റത്. ചൗക്കിദാർ ചോർഹെ എന്ന കുട്ടികൾ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ടാണ് പ്രിയങ്ക പ്രതികരിച്ചത്. എന്നാൽ കുട്ടികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന തരത്തിൽ മുദ്രാവാക്യം മുഴക്കിയപ്പോൾ അവരെ തടയാനും പ്രിയങ്ക മടിച്ചില്ല. 

അങ്ങനെ ചെയ്യരുത്. നല്ല മുദ്രാവാക്യം മുഴക്കണമെന്നാണ് പ്രിയങ്ക കുട്ടികൾക്കു നൽകിയ ഉപദേശം. അതോടെ അത്തരം മുദ്രാവാക്യം വിളി നിർത്തിയ കുട്ടികൾ രാഹുൽ ഗാന്ധിക്ക് ജയ്‌വിളിക്കാനാരംഭിച്ചു. എന്നാൽ കുട്ടികളെ രാഷ്ട്രീയനേട്ടത്തിനുപയോഗിച്ചു എന്നതരത്തിലാണ് സ്മൃതി ഇറാനിയുൾപ്പടെയുള്ളവർ ഇതിനോട് പ്രതികരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com