ADVERTISEMENT

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ ഡൽഹിയിലെ ഒരു റസ്റ്റോറന്റിൽ വച്ച് ഒരു കൂട്ടം പെൺകുട്ടികളെ ഒരു മധ്യവയസ്ക അപമാനിച്ച സംഭവത്തിനു പിന്നാലെയുണ്ടായ വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സമൂഹമാധ്യമങ്ങളിൽ ഇതിനെപ്പറ്റിയുള്ള ചർച്ചകൾ കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് ബോളിവുഡിലെ താരറാണികൾ എങ്ങനെയൊക്കെ സുന്ദരമായി കുട്ടിപ്പാവാട ധരിക്കാമെന്ന് ആരാധകരെ പഠിപ്പിക്കാൻ രംഗത്തെത്തിയിരിക്കുന്നത്.

അനന്യ പാണ്ഡേ, ജാൻവി കപൂർ, താരാ സുതാരിയ എന്നിവരാണ് സ്റ്റൈലിഷ് കുട്ടിപ്പാവാടകളിട്ടു നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചത്. രാജ്യാന്തര ഡിസൈനർമാരായ സെയിന്റ് ലോറന്റ്, ബാൽമെയിൻ, ഹേഡി സിൽമെയ്ൻ എന്നിവർ ഡിസൈൻ ചെയ്ത കുട്ടിപ്പാവാടകളണിഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ് താരറാണിമാർ പങ്കുവച്ചിരിക്കുന്നത്.

കുട്ടിയുടുപ്പ് ധരിച്ചതിന്റെ പേരിൽ പെൺകുട്ടികളെ മാനഭംഗം ചെയ്യാൻ ആഹ്വാനം ചെയ്ത മധ്യവയസ്ക കുട്ടിയുടുപ്പു ധരിച്ചു നിൽക്കുന്ന ചിത്രം പുറത്തായതോടെയാണ് ഈ വാർത്ത വീണ്ടും ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയത്.  പ്രകോപനപരമായ വസ്ത്രം ധരിക്കുന്നതിനെ ന്യൂനപക്ഷം കുറ്റപ്പെടുത്തുമ്പോൾ വസ്ത്ര സ്വാതന്ത്ര്യം ഓരോരുത്തരുടെയും വ്യക്തിപരമായ സംഗതിയാണെന്നും അതിൽ പുറമേ നിന്നൊരാൾ ഇടപെടാതിരിക്കുന്നതാണ് ഉചിതമെന്നുമാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com