ADVERTISEMENT

കാലം കാത്തുവച്ച കാവ്യനീതിയെക്കുറിച്ചും ഭൂതകാലത്തിൽ അനുഭവിച്ച അപമാനങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞപ്പോഴാണ് ആക്റ്റിവിസ്റ്റും സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റുമായ രഞ്ജുരഞ്ജിമാർ ചില വെളിപ്പെടുത്തലുകൾ നടത്തിയത്.

സ്വന്തം സ്വത്വം വെളിപ്പെടുത്താൻ പോരാട്ടം നടത്തിയപ്പോൾ തന്റെയൊപ്പം നിന്നവരെയും തന്നെ പഴിച്ചവരെയും ഓർമ്മിച്ചുകൊണ്ടാണ് രഞ്ജു സംസാരിക്കുന്നത്. ജീവിതം കരുപ്പിടിപ്പിക്കാൻ വേണ്ടി പുരുഷന്മാരും സ്ത്രീകളും ചെയ്യുന്ന എല്ലാ ജോലികളും ആൺപെൺ വ്യത്യാസമില്ലാതെ താൻ ചെയ്തുവെന്നും അവർ പറയുന്നു.

തന്റെ വ്യക്തിത്വം വെളിപ്പെടുത്തിയപ്പോൾ പുറംതിരിഞ്ഞു നിന്ന സമൂഹത്തിൽ തനിക്ക് ഏക ആശ്രയം തന്റെ അമ്മയായിരുന്നുവെന്നും അവർ പറയുന്നു. വീട്ടുജോലിക്കെന്നു പറഞ്ഞ് വിളിച്ചുകൊണ്ടു പോയതിനെക്കുറിച്ചും പിന്നീട് അവിടെ നിന്നൊക്കെ മോശം അനുഭവമുണ്ടായതിനെക്കുറിച്ചും ആ സമയത്ത് ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ പലരെയും പരിചയപ്പെടാൻ സാധിച്ചതിനെക്കുറിച്ചും അവർ ഓർക്കുന്നു.

വെറും രണ്ടു രൂപ കൊണ്ടു ദിവസച്ചിലവു കഴിച്ച വ്യക്തിയിൽ നിന്ന് മൾട്ടിനാഷണൽ കമ്പനിയുടെ ബ്രാൻഡ് അംബാസഡർ എന്ന വ്യക്തിയായി വളർന്നതിനെക്കുറിച്ചും വികാരഭരിതമായാണ് അവർ സംസാരിച്ചത്. മലയാള സിനിമയും കടന്ന് ബോളിവുഡ് വരെയെത്തി നിൽക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജുരഞ്ജിമാർ.

തുടക്കകാലത്ത് സിനിമാ മേഖലയിൽ നിന്നും പരിഹാസങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും. അന്ന് തന്നെ ഇറക്കിവിട്ട വ്യക്തി ഇന്ന് ഇൻഡസ്ട്രിയിൽ ഇല്ലെന്നും താൻ ഇന്ന് മേക്കപ് മേഖലയിൽ കഴിവു തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കുന്നു.

പഠനകാലത്ത് ചോദ്യ പേപ്പർ വാങ്ങാൻ രണ്ടു രൂപ ഇല്ലാത്ത ഒരു സാഹചര്യം തന്റെ ജീവിതത്തിലുണ്ടായിരുന്നെന്നും അന്ന് തന്നെ രണ്ടു രൂപ തന്നു സഹായിച്ച വ്യക്തി തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നെന്നും പിന്നീട് അയാളുടെ വീട് 40 ലക്ഷം രൂപയ്ക്ക് താൻ വാങ്ങിയെന്നും അവർ വെളിപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com