sections
MORE

പുരുഷന്മാരെല്ലാം മോശക്കാർ, തപ്സിക്കു വിമർശനം; പൊട്ടിത്തെറിച്ച് താരം

Taapsee Pannu
തപ്സി പന്നു
SHARE

ഒരു ടിവിഷോയിൽ പങ്കെടുത്തതിന്റെ പേരിൽ ഇപ്പോൾ വിവാദത്തിൽപ്പെട്ടിരിക്കുകയാണ് ബോളിവുഡ് താരം തപ്സി പന്നു. സുഹൃത്തും സഹതാരവുമായ വിക്കി കൗശലിനൊപ്പം ഒരു വിനോദ ചാനലിന്റെ ഹിറ്റ് ഷോയിൽ തപ്സി നടത്തിയ പരാമർശത്തെച്ചൊല്ലിയാണ് വിവാദം കത്തിപ്പടരുന്നത്. 

വിക്കിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിക്കി നല്ലവനും മറ്റ് പുരുഷന്മാരൊക്കെ വൃത്തികെട്ടവരുമാണെന്ന തരത്തിൽ തപ്സി പരാമർശം നടത്തിയെന്നു പറഞ്ഞുകൊണ്ടാണ് താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നത്. തപ്സിയും വിക്കിയും പങ്കെടുത്ത ഹിറ്റ് ഷോയുടെ ടീസർ പുറത്തു വരുകയും അത് തരംഗമാകുകയും ചെയ്തശേഷമാണ് ഈ പുകിലുകളൊക്കെയുണ്ടായത്. എന്നാൽ താൻ പുരുഷന്മാരെപ്പറ്റി മോശം വാക്കുകളുപയോഗിച്ച് സംസാരിച്ചിട്ടില്ലെന്നും ചാനൽ പരിപാടിയുടെ ദൃശ്യങ്ങൾ മുഴുവൻ പുറത്തു വിട്ടാൽ തന്നെ വിമർശിക്കുന്നവർക്ക് സത്യങ്ങൾ മനസ്സിലാകുമെന്നും പറഞ്ഞുകൊണ്ടാണ് തപ്സി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

''ഷോയുടെ ഒരു സെഗ്മന്റായ ഹൂക്ക് മാരി ഓർ കിൽ എന്ന സെഗ്മെന്റിന്റെ ടീസർ മാത്രം കണ്ടിട്ടാണ് ആളുകൾ ഇങ്ങനെ പ്രതികരിക്കുന്നത്. കാണികളെ കിട്ടാനും ടിആർപിഎസ് റേറ്റിങ് കൂട്ടാനും വേണ്ടി മാധ്യമങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നെ അമ്പരപ്പിക്കുന്നു. അവർ എന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയല്ല തെറ്റായി ഉദ്ധരിക്കുകയാണ് ചെയ്തത്. ഞാൻ ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ ആ ഷോ മുഴുവൻ ടെലികാസ്റ്റ് ചെയ്യാൻ തയാറാകണം''- തപ്സി പറയുന്നു. ടിവി ചാനലുകളെ ടാഗ് ചെയ്തുകൊണ്ട് നോട്ട് കൂൾ, ചീപ് സ്റ്റണ്ട് എന്നീ ഹാഷ്ടാഗുകൾ ഉപയോഗിച്ചാണ് തപ്സി തന്റെ രോഷം പങ്കുവച്ചത്.

തപ്സിയും വിക്കിയും പങ്കെടുത്ത എപ്പിസോഡിന്റെ രണ്ടു മൂന്നു പ്രമോഷണൽ വിഡിയോസ് ശനിയാഴ്ച പുറത്തു വന്നിട്ടുണ്ടെങ്കിലും ഹൂക്ക് മാരി ഓർ കിൽ എന്ന സെഗ്മെന്റ് മാത്രമാണ് തപ്സിയുടെ പരാമർശത്തിന്റെ പേരിൽ തരംഗമായത്. അനുരാഗ് കശ്യപിന്റെ മൻമർസിയാൻ എന്ന ചിത്രത്തിലാണ് തപ്സി പന്നുവും വിക്കി കൗശലും ഒന്നിച്ചഭിനയിച്ചത്. അഭിഷേക് ബച്ചൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ആരാധകരുടെയും വിമർശകരുടെയും അഭിനന്ദനങ്ങൾ ഒരുപോലെ ഏറ്റുവാങ്ങിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA