ADVERTISEMENT

പ്രശസ്തരാണ് എന്ന ഒറ്റക്കാരണം കൊണ്ട് വിമർശിക്കപ്പെടാൻ, പരിഹസിക്കപ്പെടാൻ ഇടയായതിനെ ക്കുറിച്ചും അത്തരം വിമർശനങ്ങളെ അതിജീവിച്ചതിനെക്കുറിച്ചും പല സെലിബ്രിറ്റികളും തുറന്നു പറയാറുണ്ട്. ബോഡിഷെയിമിങ്ങിനും വംശീയ അധിക്ഷേപത്തിനും പലവട്ടം ഇരയായിട്ടും താൻ എപ്പോഴും സന്തോഷവതിയായിരിക്കുന്നതിന്റെ രഹസ്യം പങ്കുവയ്ക്കുകയാണ് ലിറ്റിൽ മിക്സ് എന്ന മ്യൂസിക് ബാൻഡ് സംഘത്തിലെ താരമായ ലീ ആൻ പിനക്ക്.

പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ അസൂയയും കുശുമ്പും മനസ്സിൽ നിറച്ച് ചുറ്റുപാടും നെഗറ്റീവ് എനർജി സൃഷ്ടിച്ച് വിലസുന്നവരിൽ നിന്ന് അകലം പാലിച്ചാൽ തീരാവുന്നതേയുള്ളൂ ഇത്തരം പ്രശ്നങ്ങളെ ഓർത്തുള്ള സങ്കടമെന്നാണ് അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞത്.

ബോഡിഷെയിമിങ് ട്രോളുകളും വംശീയ അധിക്ഷേപങ്ങളും ഒരുപാട് സഹിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ തന്റെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ലീ പറയുന്നത്. ഇപ്പോൾ താൻ ആയിരിക്കുന്ന അവസ്ഥയെക്കുറിച്ച് ആലോചിക്കുമ്പോൾ അഭിമാനം മാത്രമേയുള്ളൂവെന്നും അവർ പറയുന്നു.

തന്റെ വ്യക്തിപരമായ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് ലീ മറ്റുള്ളവർക്കു നൽകുന്ന ഉപദേശമിങ്ങനെ :-

'' ഇത് അപ്രിയകരമായിരിക്കും. പക്ഷേ, ഞാൻ പറയുന്നത് എന്താണെന്നു വച്ചാൽ ഇത്തരം സാഹചര്യങ്ങളിൽ

നമുക്ക് പോസിറ്റീവ് എനർജി നൽകുന്ന ആളുകളുടെയൊപ്പം ആയിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ്. അപ്പോൾ മറ്റെല്ലാം അപ്രസക്തമാകും.''.

'' വ്യക്തിപരമായി പറയുകയാണെങ്കിൽ ഞാനിപ്പോൾ അത്രയും മെച്ചപ്പെട്ട സാഹചര്യത്തിലാണ്. എന്നെക്കുറിച്ച് എനിക്കുതന്നെ അഭിമാനം തോന്നുന്ന സാഹചര്യത്തിൽ. എന്നെത്തന്നെ സ്നേഹിക്കുന്നതിൽ 100 ശതമാനം ആത്മാർഥത പുലർത്തുന്നുണ്ടെന്ന് എനിക്കു പറയാനാവില്ല. അവനവനെത്തന്നെ സ്നേഹിക്കുന്ന അവസ്ഥയിൽ മനസ്സിനെ എത്തിക്കാനുള്ള യാത്ര അൽപ്പം ദുർഘടം പിടിച്ചതാണ്. എങ്കിലും എന്നെങ്കിലും ഒരിയ്ക്കൽ അത്തരം ഒരു അവസ്ഥയിലേക്ക് എത്തിച്ചേരാൻ തീർച്ചയായും സാധിക്കും.''

ബാൻഡിലെ മറ്റുള്ള പെൺകുട്ടികളെക്കുറിച്ചുള്ള ചോദ്യത്തിന് ലീയുടെ മറുപടിയിങ്ങനെ :- '' അങ്ങനെയുള്ള പെൺകുട്ടികളുടെ സൗഹൃദം ലഭിച്ചതും അവരുമൊരുമിച്ചു ജോലി ചെയ്യാൻ സാധിക്കുന്നതും ഒരു ഭാഗ്യമായാണ് ഞാൻ കരുതുന്നത്''.

പ്രൊഫഷണൽ ഫുഡ്ബോളർ ആൻഡ്രീ ഗ്രേയുമായുള്ള തന്റെ പ്രണയത്തെക്കുറിച്ച് അഭിമുഖത്തിൽ തുറന്നു പറയാനും ലീ തയാറായി. മൂന്നുവർഷങ്ങൾക്കു മുൻപാണ് പ്രണയം തുടങ്ങിയതെന്നും അവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com