sections
MORE

നഗ്നചിത്രം പുറത്തു വിടുമെന്ന് ഹാക്കറുടെ ഭീഷണി; സഹികെട്ട് നടി ചെയ്തത്

Bella Thorne
ബെല്ല തോൺ
SHARE

ഹാക്കിങ്ങിലൂടെ സ്വന്തമാക്കിയ സ്വകാര്യ ചിത്രങ്ങളുപയോഗിച്ച് തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച ഹാക്കറുടെ മുഖത്തടിക്കുന്ന മറുപടികൊടുത്ത നടി ബെല്ല തോണിനെ അഭിനന്ദിക്കുകയാണ് ആരാധകർ. ഹോളിവുഡ് അഭിനേത്രിയും  മോഡലും ഗായികയുമായ ബെല്ല വളരെ വ്യത്യസ്തമായ രീതിയിലാണ് ഭീഷണിയോട് പ്രതികരിച്ചത്.

സാധാരണ അഭിനേത്രികൾ ചെയ്യാൻ മടിക്കുന്ന പ്രവർത്തിയിലൂടെയാണ് അവർ ഹാക്കർക്ക് പ്രതിരോധം സൃഷ്ടിച്ചത്. ഏത് ചിത്രങ്ങൾ പുറത്തുവിടുമെന്നാണോ ഹാക്കർ ഭീഷണിപ്പെടുത്തിയത് ആ ചിത്രങ്ങൾ സ്വയം പുറത്തുവിട്ടുകൊണ്ടാണ് ബെല്ല പ്രതികരിച്ചത്.

അങ്ങനെയൊരു തീരുമാനമെടുക്കുന്നതിനു മുൻപുള്ള 24 മണിക്കൂർ നേരം താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ചും കൊടിയ മനോവേദനയെക്കുറിച്ചും പുസ്തകമെഴുതാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഹാക്കർക്കുള്ള മറുപടിയിൽ അവർ പറയുന്നു.

തന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധിയെക്കുറിച്ചും അതിനെ താൻ തരണം ചെയ്തതിനെക്കുറിച്ചും വളരെ വിശദമായ ഒരു കുറിപ്പിലൂടെ സമൂഹമാധ്യമങ്ങളിലൂടെ ബെല്ല തുറന്നു പറഞ്ഞിരുന്നു.

ബെല്ലയുടെ കുറിപ്പിങ്ങനെ :- 

'' കഴിഞ്ഞ 24 മണിക്കൂറുകളായി എന്റെ നഗ്നത കാട്ടി ഒരാളെന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുക യായിരുന്നു. എനിക്കെന്നോടു തന്നെ അറപ്പു തോന്നി, എന്നെ ആരോ നിരീക്ഷിക്കുന്നുണ്ടെന്നു തോന്നി. എനിക്കേറ്റവും പ്രിയപ്പെട്ട ഒരാൾ കാണേണ്ട കാര്യം ആരൊക്കെയോ ചേർന്ന് മോഷ്ടിച്ചെടുത്തതു പോലെ തോന്നി. എന്റെ നഗ്ന ചിത്രം മാത്രമല്ല, ഒരുപാട് പ്രശസ്തരുടെ നഗ്ന ചിത്രങ്ങൾ അയാൾ എനിക്കയച്ചു തന്നു. അവരിലോ എന്നിലോ ഈ പട്ടിക തീരാൻ പോകുന്നില്ല എന്ന് എനിക്കുറപ്പായി. അവൻ ഈ വൃത്തികെട്ട രീതി തുടരുക തന്നെ ചെയ്യും.''

ഭീഷണിക്കു മുന്നിൽ തകർന്നു പോകാതെ ധീരതയോടെ പ്രതികരിച്ച നടിയെ അഭിനന്ദിക്കുകയാണ് ആരാധകരുൾപ്പടെയുള്ളവർ. നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ മറ്റുള്ളവരെ അനുവദിക്കാതിരുന്നതിനു നന്ദി എന്നു പറഞ്ഞുകൊണ്ടാണ് പലരും നടിയെ പിന്തുണയ്ക്കുന്നത്. തന്റെ ആത്മകഥ പുറത്തിറങ്ങിയ സമയത്താണ് ഇത്തരമൊരു മോശം അനുഭവമുണ്ടായതെന്നും. സന്തോഷം നിറഞ്ഞ സമയത്തെ കണ്ണീരിൽ മുക്കിയ ഹാക്കറെക്കുറിച്ചും ജീവിതത്തിലെ മോശം സമയത്തെ അതിജീവിച്ചതിനെക്കുറിച്ചും അടുത്ത പുസ്തകത്തിൽ എഴുതുമെന്നും ബെല്ല പറഞ്ഞു. അവൻ എന്നെ ഭീഷണിപ്പെടുത്തിയ ചിത്രങ്ങൾ എന്നു പറഞ്ഞുകൊണ്ട് സ്വന്തം നഗ്ന ചിത്രങ്ങളും അവർ പങ്കുവച്ചു.

പ്രശസ്തരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് അവരുടെ സ്വാകര്യ വിവരങ്ങൾ ചോർത്തുന്നത് വർഷങ്ങളായി ആവർത്തിക്കുന്ന സംഭവമാണെന്നും ജെന്നിഫർ ലോറൻസ് ഉൾപ്പടെയുള്ളവർ ഇത്തരം ഭീഷണികൾക്ക് ഇരയായിട്ടുണ്ടെന്നും റിപ്പോർ‌ട്ടുകളുണ്ട്. നടി പങ്കുവച്ച പോസ്റ്റ് കാണാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA