sections
MORE

ട്രെയിനിൽ വച്ച് അപമാനിക്കപ്പെട്ട യുവതി ചെയ്തത്; ധീരതയെ അഭിനന്ദിച്ച് വെർച്വൽ ലോകം

Woman molested on train says what to do in such a case
പ്രതീകാത്മക ചിത്രം
SHARE

വീടിനുള്ളിൽ, പൊതുസ്ഥലങ്ങളിൽ എന്തിന് യാത്രചെയ്യുന്ന സമയത്തുപോലും പെൺകുട്ടികൾ ആക്രമിക്കപ്പെടു

മെന്ന ഭീതിയിലാണ് മാതാപിതാക്കൾ. എന്നാൽ അത്തരം ഒരു മോശം അനുഭവത്തിലൂടെ കടന്നു പോകേണ്ടി വന്നിട്ടും അതിനെ ധീരമായി നേരിട്ട് അത്തരം സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറണമെന്ന നിർദേശവുമായി എത്തിയിരിക്കുകയാണ് ഒരു പെൺകുട്ടി.

ശതാബ്ദി ട്രെയിനിൽ വച്ച് മദ്യപാനിയുടെ ആക്രമണത്തിന് ഇരയായതിനെക്കുറിച്ചും തുടർന്ന് താൻ തേടിയ നിയമ സഹായങ്ങളെക്കുറിച്ചും വിശദീകരിച്ച പെൺകുട്ടിയെ ഏറെ അഭിമാനത്തോടെയാണ് വെർച്വൽ ലോകം സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് യുവതി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

സംഭവം നടന്ന ശേഷം താൻ ചെയ്ത കാര്യങ്ങളെക്കുറിച്ചും എഫ് ഐ ആർ ഫയൽ ചെയ്തതിനെക്കുറിച്ചും കോടതിയിൽ പോയതിനെക്കുറിച്ചും അതിനെല്ലാമെടുത്ത സമയത്തെക്കുറിച്ചുമെല്ലാം വളരെ വിശദമായി യുവതി വിവരിക്കുന്നുണ്ട്.

ട്രെയിനിൽ വച്ച് മദ്യപനിൽ നിന്നും മോശം അനുഭവമുണ്ടായപ്പോൾ ഉറക്കെ നിലവിളിക്കുകയാണ് താൻ ആദ്യം ചെയ്തതെന്ന് യുവതി പറയുന്നു. ചുറ്റുമുള്ള ആളുകളാണ് സംഭവത്തിന് സാക്ഷികളെന്നും അതുകൊണ്ടാണ് താൻ ആദ്യം അങ്ങനെ ചെയ്തതെന്നും യുവതി പറയുന്നു. ആ കംപാർട്ട്മെന്റിൽ ടിടിആർ ഇല്ലാതിരുന്നതിനാൽ ടിടിആറിനെയോ പൊലീസിനെയോ വിവരമറിയിക്കാൻ പാൻട്രി സ്റ്റാഫിനെ ചുമതലപ്പെടുത്തിയെന്നും യുവതി പറയുന്നു. സംഭവമറിഞ്ഞെത്തിയ സിആർപിഎഫ് എത്തിയപ്പോൾ നടന്ന കാര്യങ്ങൾ താൻ വിശദീകരിച്ചെന്നും അവർ അയാളെ കൂട്ടിക്കൊണ്ടു പോയെന്നും യുവതി പറയുന്നു.

അധികൃതർക്കൊപ്പം അടുത്ത സ്റ്റോപ്പിലിറങ്ങി പരാതി എഴുതി നൽകിയെന്നും അവർ പറയുന്നു. അതിക്രമത്തിനിരയായാൽ തീർച്ചയായും അങ്ങനെ ചെയ്യണമെന്നും അത് വളരെ പ്രധാനമാണെന്നും അവർ പറയുന്നു. സംഭവിച്ച കാര്യങ്ങളെല്ലാം ഒരു പേപ്പറിലെഴുതണമെന്നും അത് പിന്നീട് തെളിവായി മാറുമെന്നും യുവതി ഓർമപ്പെടുത്തുന്നു.

കുഞ്ഞുകാര്യമാണെന്നോർത്ത് ഒന്നും എഴുതാതെ വിടരുത്. ആക്രമണത്തിന് മുൻപുള്ള അയാളുടെ പെരുമാറ്റം അതിനു ശേഷമുള്ള പെരുമാറ്റം എന്നിവയെക്കുറിച്ചും സംഭവമറിഞ്ഞ ശേഷം ചുറ്റുമുള്ള ആളുടെ പ്രതികരണം ഇവയെക്കുറിച്ചെല്ലാം വ്യക്തമായി എഴുതണം. കാരണം നിങ്ങൾക്ക് നേരെ ആദ്യം ഉയരാൻ പോകുന്ന ചോദ്യം. ആക്രമിക്കപ്പെടുമ്പോൾ നിങ്ങൾ മറ്റുള്ളവരോട് സഹായം അഭ്യർഥിച്ചോയെന്നാണ്.

അതിനു ശേഷം ഏറ്റവുമടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി എഫ് ഐ ആർ ഫയൽ ചെയ്യണം.  അതിനു മുൻപായി നമ്മൾ ഒരു സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യണം. അത് അധികൃതർക്കു മുന്നിൽത്തന്നെയിരുന്ന് തയാറാക്കുകയും സംശയങ്ങൾ അപ്പപ്പോൾത്തന്നെ ദൂരീകരിക്കുകയും ചെയ്യണം. ‍ഞങ്ങൾ എഫ് ഐ ആർ ഫയൽ ചെയ്തേക്കാം എന്നൊക്കെ അവർ പറയും. പക്ഷേ അവർ എഫ് ഐ ആർ തയാറാക്കി കഴിഞ്ഞു മാത്രമേ നിങ്ങൾ സ്റ്റേഷൻ വിടാവൂ. എന്റെ കാര്യത്തിൽ എഫ്ഐആർ തയാറാക്കാൻ അവർ മൂന്നുമണിക്കൂറോളമെടുത്തു. അതുവരെ ഞാൻ ക്ഷമയോടെ കാത്തിരുന്നു.

അഥവാ അവർ എഫ്ഐആർ തയാറാക്കാൻ മടിക്കുകയാണെങ്കിൽ പൊലീസ് കൺട്രോൾ റൂമിലോ വനിതാ ഹെൽപേ ലൈനിലോ വിളിച്ച് സഹായമഭ്യർഥിക്കുകയും സീറോ എഫ്ഐആർ ഫയൽ ചെയ്യുകയോ ചെയ്യാം. വേണ്ട നിർദേശങ്ങൾ അവർ നൽകും. സ്റ്റേറ്റ്മെന്റിന്റെ കോപ്പിയെടുക്കുക, ഫോട്ടോകളുണ്ടെങ്കിൽ അതും. ശേഷം പരാതി രജിസ്റ്റർ ചെയ്തതിന്റെ രസീത് ഉദ്യോഗസ്ഥരിൽ നിന്ന് വാങ്ങുക. അവരുടെ ഒപ്പും സീലുമാണ് രസീതിലുണ്ടാവേണ്ടത്. സ്റ്റേറ്റ്മെന്റിന്റെ ചിത്രങ്ങളെടുത്ത് സൂക്ഷിക്കുക. അതും തെളിവാണ്.

ഉപദ്രവിച്ച ആളിന്റെ കുടുംബത്തെക്കുറിച്ചും കുട്ടികവെക്കുറിച്ചും ചിന്തിച്ചോ എന്ന തരത്തിലുള്ള ചോദ്യങ്ങളൊക്കെ ഉണ്ടാകും പതറാതെ മുന്നോട്ടു പോവുക. ആക്രമിച്ചപ്പെട്ട കാര്യം പല ഉദ്യോഗസ്ഥരോടും ആവർത്തിക്കേണ്ടി വരും.  ഈ സംഭവത്തിൽ തെളിവായി ട്രെയിൻ ടിക്കറ്റൊക്കെ ഞാൻ ഹാജരാക്കിയിരുന്നു. നിങ്ങളുടെ സ്റ്റേറ്റ്മെന്റിൽ ലൂപ്ഹോൾസ് കണ്ടെത്താൻ അവർ ശ്രമിക്കും.  പക്ഷേ അക്രമി ചെയ്തതിനെക്കുറിച്ച് ഉത്തമബോധ്യമുള്ളതിനാൽ നടന്ന സംഭവങ്ങൾ ആവർത്തിക്കുക. പറഞ്ഞകാര്യങ്ങളിൽ നിന്നും ഒരിക്കലും വ്യതിചലിക്കരുത്. അങ്ങനെ ചെയ്താൽ ആരോപണം കെട്ടിച്ചമച്ചതാണെ് അവർ കരുതും.

3–ാം ദിവസം അവർ എന്നെ കോടതിയിൽ ഹാജരാക്കി. സ്റ്റേറ്റ്മെന്റ് ആവർത്തിക്കും മുൻപ് വ്യാജക്കേസ് ഫയൽചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ജഡ്ജി ഓർമ്മിപ്പിക്കും. സ്റ്റേറ്റ്മെന്റ് ജഡ്ജിയുടെ മുന്നിൽ ആവർത്തിച്ചാൽ പിന്നെ സാക്ഷികളെ ഹാജരാക്കാം. സംഭവത്തെക്കുറിച്ച് അടുത്ത സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പറ‍ഞ്ഞിട്ടുണ്ടെങ്കിൽ അവരെ സാക്ഷികളായി ഹാജരാക്കാം. നമ്മൾ പറഞ്ഞ കാര്യങ്ങളെക്കുറിച്ചും സംഭവത്തെക്കുറിച്ചും കോടതി അവരോട് അന്വേഷിക്കും.

പിന്നീട് ചെയ്യേണ്ട നിയമനടപടികളെക്കുറിച്ചും അതിനെടുക്കുന്ന സമയത്തെക്കുറിച്ചും യുവതി വ്യക്തമാക്കുന്നതിങ്ങനെ :-

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA