ADVERTISEMENT

ആദ്യമായി തനിച്ച് വിമാനത്തിൽ യാത്ര ചെയ്യാനെത്തുന്നവർക്ക് പലവിധത്തിലുള്ള അബദ്ധവും പിണയാറുണ്ട്. ആശയക്കുഴപ്പം വരുമ്പോൾ ചിലർ സഹയാത്രികരുടെയോ എയർപോർട്ട് അധികൃതരുടെയോ സഹായം തേടാറുണ്ട്. എന്നാൽ ഇപ്പോൾ വെർച്വൽ ലോകത്തിൽ തരംഗമായിരിക്കുന്നത് ഒരു യാത്രക്കാരിക്ക് പറ്റിയ അബദ്ധമാണ്. ടർക്കിയിലെ ഇത്‌സാംബുൾ എയർപോർട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് യാത്രക്കാരിക്കു പറ്റിയ അബദ്ധത്തെക്കുറിച്ച് ലോകമറിഞ്ഞത്.

ചെക്ക് ഇൻ കൗണ്ടറിൽ നിന്ന് യാത്രക്കാരി നേരെ ചെന്നു കയറിയത് ലഗേജ് ബെൽറ്റ് കൺവേയറിലേക്കാണ്. അതിൽ കയറിയാൽ വിമാനത്തിനടുത്തെത്താമെന്നു കരുതിയാണ് ആ പാവം അങ്ങനെ ചെയ്തത്. ടെർമിനലിലേക്ക് പോകുന്നതിനു പകരം യാത്രക്കാരി ലഗേജ് ബെൽറ്റ് കൺവേയറിൽ കയറുന്നതുകണ്ട് ചുറ്റുമുള്ളവർക്ക് പ്രതികരിക്കാൻ ശ്രമിച്ചെങ്കിലും അതിനു മുൻപേ ലഗേജ്ബെൽറ്റ് കൺവെയറിൽ കയറിയ അവർ നിലതെറ്റി വീണിരുന്നു. സംഭവം നടന്ന ഉടൻ തന്നെ എയർപോർട്ട് ജീവനക്കാർ യാത്രക്കാരിയുടെ സഹായത്തിനായി ഓടിയെത്തുകയും ചെയ്തു. 

സംഭവത്തെക്കുറിച്ച് ട്വിറ്ററിലും ഫെയ്സ്ബുക്കിലുമടക്കം നിരവധി കമന്റുകളാണ് പ്രചരിക്കുന്നത്. ഭൂരിപക്ഷം പേരും പറയുന്നത് അതൊരു പക്ഷേ ആ സ്ത്രീയുടെ ആദ്യത്തെ വിമാനയാത്രയാണെന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com