sections
MORE

എന്തോ മിഷേലിനെ ഇഷ്ടമാണ് ആരാധകർക്ക്; സെലിബ്രിറ്റി സുന്ദരികളെ പിന്തള്ളി മിഷേൽ

Michelle Obama, Barack Obama
മിഷേൽ ഒബാമ, ബറാക് ഒബാമ
SHARE

വൈറ്റ് ഹൗസിന്റെ പടികളിറങ്ങിയിട്ട് വർഷം രണ്ടായെങ്കിലും ലോകജനതയുടെ ഹൃദയത്തിന്റെ ഒത്തനടുവിൽ ഇരിപ്പുറപ്പിച്ചിരിക്കുകയാണ് മുൻ അമേരിക്കൻ പ്രഥമ വനിത മിഷേൽ ഒബാമ. ഹോളിവുഡിലെയും ബി ടൗണിലെയും സെലിബ്രിറ്റി സുന്ദരികളെ പിന്തള്ളിയാണ് ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന ഒന്നാമത്തെ വനിതയായി മിഷേൽ ഒബാമ തിരഞ്ഞെടുക്കപ്പെട്ടത്.

ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന വ്യക്തികളെക്കുറിച്ച് ആഗോള പൊതുജനാഭിപ്രായ ഡേറ്റ കമ്പനിയായ യു–ഗവ് നടത്തിയ അന്വേഷണത്തിലാണ് മിഷേൽ ഒബാമയുടെ അസാധ്യ ജനസമ്മിതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്. ഹോളിവുഡ് താരം ആഞ്ചലീന ജോളിയെപ്പോലും പിൻതള്ളിക്കൊണ്ടാണ് പട്ടികയിലെ പ്രഥ സ്ഥാനത്തിൽ മിഷേൽ ഇടംപിടിച്ചത്.

ഒപ്രവിൻഫ്രി, ക്വീൻ എലിസബത്ത്, എമ്മ വാട്സൺ എന്നിവരും പട്ടികയിൽ മിഷേലിന്റെ പിന്നിലുണ്ട്. 41 രാജ്യങ്ങളിൽ നിന്നാണ് ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന 20 സ്ത്രീകളെയും 20 പുരുഷന്മാരേയും കണ്ടെത്താനായി ഓപൺ എന്റഡ് നോമിനേഷൻ നടത്തിയത്. ഈ ലോകത്ത് ഇപ്പോൾ ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ച് ചിന്തിക്കുക. അതിൽ നിന്ന് നിങ്ങൾക്ക് ഏറ്റവും ആരാധന തോന്നുന്ന ഒരു പുരുഷനെയും സ്ത്രീയെയും തിരഞ്ഞെടുക്കുക എന്ന ലളിതമായ ചോദ്യമാണ് അവർ നൽകിയത്.

പുരുഷന്മാരുടെ പട്ടികയിൽ ബിൽഗേറ്റ്സ് ഒന്നാമനായി. ബറാക്ക് ഒബാമ, ജാക്കി ചാൻ, ചൈനീസ് നേതാവ് ക്സി ജിൻപിങ് കോടീശ്വരനായ ബിസിനസ്സ് മാൻ ജാക്ക് മാ എന്നിവർ ഇടംപിടിച്ച പട്ടികയിൽ ആറാം സ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തമാക്കി.

michelle-obama-02

അമേരിക്കയിലെ ഏറ്റവുമധികം ജനങ്ങളിഷ്ടപ്പെടുന്നവരുടെ ലിസ്റ്റിലും ഒബാമ ദമ്പതികൾ ഇടംപിടിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനാണ്. സുപ്രീം കോർട്ട് ജസ്റ്റിസ് റൂത് ബേഡർ ഗിൻസ്ബർഗ് ആണ് യുഎസിൽ ഏറ്റവും അധികം ആരാധകരുള്ള രണ്ടാമത്തെ വനിത. ഒബാമ നേരത്തെയും ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. അമേരിക്കയിൽ ഏറ്റവും അധികം ആരാധകരുള്ള വനിത മിഷേൽ ഒബാമയാണെന്ന് കഴിഞ്ഞ വർഷം ഒരു ഗാലപ് പോൾ പ്രവചിച്ചിരുന്നു. 17 വർഷത്തിനിടയിൽ ആദ്യമായാണ് ഹിലരി ക്ലിന്റനല്ലാതെ മറ്റൊരാൾ ഇത്തരം പട്ടികയിൽ മുൻ നിരയിലെത്തുന്നത്.

കരിയറിലും വ്യക്തിജീവിതത്തിലും പരസ്പരം താങ്ങാകുന്ന ഒബാമ ദമ്പതികളുടെ ജീവിതം മാതൃകയാക്കാൻ ആഗ്രഹിക്കുന്നവരോട് വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചു പോലും മിഷേൽ ഒബാമ തുറന്നു പറഞ്ഞിട്ടുണ്ട്. മിഷേലിന് ഈ വർഷം എന്തുകൊണ്ടും മികച്ചതായിരുന്നെന്നും വ്യക്തി ജീവിതത്തിലും കരിയറിലും ഏറെ നേട്ടങ്ങൾ മിഷേൽ കൊയ്തിട്ടുണ്ടെന്നും ആരാധകർ പറയുന്നു. 'ബികമിങ്' എന്ന ആത്മകഥ ബെസ്റ്റ് സെല്ലർ പട്ടികയിലിടം പിടിച്ചുവെന്നും പുസ്തകത്തിന്റെ 10 മില്യണിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടെന്നും അവർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA