ADVERTISEMENT

വെള്ളപ്പൊക്കത്തെക്കുറിച്ച് ആധികാരികമായി റിപ്പോർട്ട് ചെയ്യുന്ന ഒരു സ്കൂൾ കുട്ടിയെക്കുറിച്ചാണ് വെർച്വൽ ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഹരിയാനയിലെ കുരുക്ഷേത്രയിലെ വെള്ളംകയറിയ തെരുവിൽ നിന്നുകൊണ്ട്

ടിവി ജേണലിസ്റ്റുകളെപ്പോലെ വെള്ളപ്പൊക്കത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയാണ് കക്ഷി.

ഒരു കൈയിൽ ഒരു നീളൻ വടിയേന്തി മറുകൈയിൽ മൈക്ക് ഉണ്ടെന്ന് തോന്നിപ്പിക്കും പോലെ കൈ ചുരുട്ടിപ്പിടിച്ചാണ് ഹിന്ദിയിൽ അവൾ വെള്ളപ്പൊക്കത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത്. ട്വിറ്റർ ഉപയോക്താവായ ചിഗുരു പ്രശാന്ത് പങ്കുവച്ച വിഡിയോയിലൂടെയാണ് കുട്ടിറിപ്പോർട്ടറുടെ പ്രകടനം സമൂഹമാധ്യമങ്ങളിൽ തരംഗമായത്.

അഭിനന്ദനം നിറ‍ഞ്ഞ പ്രതികരണങ്ങളാണ് ദൃശ്യങ്ങൾക്കു താഴെയുള്ള കമന്റ്ബോക്സിൽ നിറയുന്നത്. വെള്ളം നിറഞ്ഞ തെരുവിലൂടെ വലിയൊരു വടിയുമായി നടക്കുന്ന പെൺകുട്ടി ഒരു പ്രൊഫഷനലിനെപ്പോലെയാണ് വെള്ളപ്പൊക്കത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത്.

പെൺകുട്ടിയുടെ റിപ്പോർട്ട് ഇങ്ങനെ :-

'' അതിവേഗമാണ് വെള്ളം ഒഴുകിയെത്തുന്നത്. ദയവായി ഇത് കാണൂ. വെള്ളത്തിന്റെ ശക്തമായ ഒഴുക്കു മൂലം എനിക്ക് നന്നായി നടക്കാനാകുന്നില്ല. ആ വീട്ടിലേക്ക് നോക്കൂ. അവിടെ ഒരുപാടുവെള്ളമുണ്ട്. വെള്ളം വീട്ടിലേക്ക് കയറുന്നതു തടയാനായി സിമന്റ്കട്ടകളടങ്ങിയ ചാക്ക് ഉപയോഗിച്ചിട്ടുണ്ട്''.

ഇവൾ ജേണലിസ്റ്റുകൾക്ക് ഒരു ഭീഷണിയാകുമെന്നും ഭാവിയിൽ മിടുക്കിയായ ഒരു ജേണലിസ്റ്റ് ആകുമെന്നും. ഇവളുടെ റിപ്പോർട്ടിങ് ശ്രദ്ധയിൽപ്പെട്ട അധികൃതർ തീർച്ചയായും വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണുമെന്നുമാണ് ദൃശ്യങ്ങൾ കണ്ട പലരുടെയും പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com