ADVERTISEMENT

സെലിബ്രിറ്റികളുടെ താരപ്പകിട്ടുള്ള ജീവിതം മാത്രമേ പലർക്കും പരിചയമുള്ളൂ. വ്യക്തി ജീവിതത്തിൽ അവർ കടന്നു പോകുന്ന വെല്ലുവിളികളെക്കുറിച്ച് ആരും അറിയാറില്ല. സ്വകാര്യജീവിതത്തിൽ സംഭവിച്ച ഒരു ദുരന്തത്തെക്കുറിച്ചും അതിൽ നിന്നും മുക്തി നേടിയതിനെക്കുറിച്ചും ആരാധകരോട് തുറന്നു പറയുകയാണ് ബോളിവുഡ് താരം ദിഷ പട്ടാണി.

ഇൻഡസ്ട്രിയിലെ ഫിറ്റസ്റ്റ് ആർട്ടിസ്റ്റുകളിലൊരാളായ ദിഷ തന്റെ ജിംനാസ്റ്റിക് ചലനങ്ങൾ കൊണ്ട് പലപ്പോഴും ആരാധകരെ അദ്ഭുതപ്പെടുത്താറുണ്ട്. സിനിമയിലെ സ്റ്റണ്ട് സീനുകളിൽ ഡ്യൂപ്പുകളെ ഉപയോഗിക്കാതെ സ്വയം അഭിയിക്കാൻ ആർട്ടിസ്റ്റുകൾ തയാറാകുന്നുണ്ട്. ഒരുമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് ദിഷ തന്റെ വ്യക്തി ജീവിതത്തിലുണ്ടായ അപകടത്തെപ്പറ്റിയും മാർഷ്യൽ ആർട്സ് പരിശീലനത്തെക്കുറിച്ചും മനസ്സു തുറന്നത്.

സൽമാൻഖാനൊപ്പം അഭിനയിച്ച ഭാരത് എന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ദിഷയ്ക്ക് പരുക്കു പറ്റിയിരുന്നു. പരുക്കുകളെ തനിക്ക് ഭയമില്ലെന്നും ഒരിക്കൽ പരിശീലനത്തിനിടെ തന്റെ തല സിമന്റ് തറയിൽ ഇടിച്ചിരുന്നുവെന്നും അതിനു ശേഷം ആറുമാസത്തേക്ക് തനിക്ക് ഓർമ നഷ്ടപ്പെട്ടിരുന്നുവെന്നും താരം പറയുന്നു.

'' ഒന്നിനെക്കുറിച്ചും ഓർത്തെടുക്കാനാവാതെ ജീവിതത്തിലെ ആറുമാസമാണ് എനിക്ക് നഷ്ടമായത്''. പക്ഷേ അപ്പോഴും വ്യായാമത്തോടും മാർഷ്യൽ ആർട്സിനോടുമുള്ള  ദിഷയുടെ മനോഭാവത്തിൽ മാറ്റമൊന്നും വന്നില്ല. ഇത്തരം കാര്യങ്ങളൊക്കെയുണ്ടാകുമ്പോൾ എല്ലുകൾക്ക് ഒടിവു സംഭവിക്കുന്നതൊക്കെ സാധാരണ കാര്യമാണെന്നാണ് അവർ പറയുന്നത്.

'' ഷൂട്ടിങ് ഇല്ലാത്തപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ ജിംനാസ്റ്റിക്സും മാർഷ്യൽ ആർട്സും പരിശീലിക്കാറുണ്ട്. മാർഷ്യൽ ആർട്സ് കുറച്ചുകൂടി എളുപ്പമാണ്. ജിംനാസ്റ്റിക്സിന്റെ കാര്യമെടുക്കുകയാണെങ്കിൽ അതിന് സ്ഥിരതയും ധൈര്യവും ഒരുപോലെ ആവശ്യമാണ്. എന്നെ ഞാനാക്കിയതിന് അത് വഹിച്ച പങ്ക് വലുതാണ്. നിങ്ങളിത് ദിവസവും പരിശീലിക്കുകയാണെങ്കിൽ ഇതിൽ നിങ്ങൾ എന്തെങ്കിലുമായിത്തീരുമ്പോഴേക്കും നിങ്ങളുടെ മുട്ടുകൾക്ക് പരുക്കും എല്ലുകൾക്ക് ഒടിവും സംഭവിച്ചിരിക്കും''.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com