ADVERTISEMENT

പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിന്റെ പശ്ചാത്തലത്തില്‍, ബോളിവുഡ് ഗാനത്തിനൊത്ത് ചുവടുവയ്ക്കുകയും നൃത്തം ടിക് ടോക് വിഡിയോയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത വനിതാ പൊലിസുകാരിക്ക് സസ്പെന്‍ഷന്‍. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പൊലീസുകാരിയെ സസ്പെന്‍ഡ് ചെയ്തത്. 

ഗുജറാത്തില്‍ മെഹ്സാന ജില്ലയില്‍ ലാങ്നാജ് പൊലീസ് സ്റ്റേഷനിലാണ് വിവാദ സംഭവം. അര്‍പിത ചൗധരി എന്ന പൊലീസുകാരിയാണ് സിനിമാ ഗാനത്തിനൊത്ത് ചുവടുവയ്ക്കുകയും വിഡിയോയില്‍ ദൃശ്യം പകര്‍ത്തുകയും ചെയ്തത്. നിയമലംഘനമാണ് അര്‍പിത നടത്തിയതെന്ന് അധികൃതര്‍ പറയുന്നു.

ഡ്യൂട്ടി സമയത്ത് യൂണിഫോം ധരിച്ചിട്ടില്ല.പൊലീസ് സ്റ്റേഷനുള്ളില്‍ വിഡിയോ ചിത്രീകരിച്ചു എന്നതാണ് രണ്ടാമത്തെ കുറ്റം. അച്ചടക്ക ലംഘനമാണ് പൊലീസുകാരിയുടെ ഭാഗത്തുനിന്നുണ്ടാതെന്നും അതിന്റെ പേരിലാണ് സസ്പെന്‍ഷന്‍ നടപടിയെന്നും ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പറയുന്നു. ഈ മാസം 20-ാം തീയതിയാണ് വിഡിയോ ചിത്രീകരിച്ചത്. 2016-ല്‍ പൊലീസില്‍ നിയമനം ലഭിച്ച അര്‍പിത രണ്ടുവര്‍ഷം മുമ്പാണ് മെഹ്സാന ജില്ലയിലേക്ക് സ്ഥലം മാറിവന്നത്. 

ആശുപത്രിയിലെ നവജാത ശിശുവിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ അടുത്തകാലത്ത് വിഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ സസ്പെന്‍ഷനിലായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com