sections
MORE

തടിച്ച ശരീരം കാട്ടുന്നത് സിംപതിക്കുവേണ്ടിയെന്ന് വിമർശനം: ബോൾഡ് മറുപടി നൽകി നബീല

Nabela Noor
നബീല നൂർ
SHARE

ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് സംസാരിച്ചതിന്റെ പേരിലാണ് നബീല നൂറിന് ഏറെ ആരാധകരുണ്ടായത്. മേക്കപ് ട്യൂട്ടോറിയൽസിലൂടെയും സൗന്ദര്യവർധക വസ്തുക്കൾ പരിചയപ്പെടുത്തുന്നതിലൂടെയും യുട്യൂബിലും ഇൻസ്റ്റഗ്രാമിലും നിറഞ്ഞു നിന്ന താരത്തെ ആളുകൾ കൂടുതൽ സ്നേഹിച്ചത് അവരുടെ ആത്മവിശ്വാസത്തിന്റെ പേരിലും ബോഡിപോസിറ്റിവിറ്റിയുടെ പേരിലുമാണ്.

എന്നാൽ ഒരൊറ്റ വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇന്നലെ വരെ ആരാധിച്ചവർ കണ്ണടച്ച് നബിലയെ കുറ്റം പറയാൻ തുടങ്ങിയത്. പ്ലസ് സൈസ് ശരീരപ്രകൃതിയാണ് അമേരിക്കൻ– ബംഗ്ലാദേശി ഇൻഫ്ലുവൻസറായ നബീലയ്ക്ക്. കുറച്ചു ദിവസങ്ങൾക്കു മുൻപ് തടാകക്കരയിലിരിക്കുന്നതിന്റെ ഒരു വിഡിയോ നബീല പോസ്റ്റ് ചെയ്തു. ഹൈ വേസ്റ്റഡ് ബിക്കിനിയാണ് നബീല അന്നു ധരിച്ചിരുന്നത്. എന്റെ ജീവിതത്തിലെ ആദ്യത്തെ ബിക്കിനി ചിത്രമൊണ് പങ്കുവയ്ക്കുന്നതെന്ന് കുറിച്ചുകൊണ്ടാണ് താരം വിഡിയോ പങ്കുവച്ചത്. എന്നെ ഞാനായി സ്നേഹിക്കാനുള്ള യാത്രയിലെ ആദ്യത്തെ ചുവടുവയ്പാണിതെന്നും താരം കുറിച്ചു.

''സ്ട്രച്ച് മാർക്കുകളും, നീർച്ചുഴികളുമുള്ള പ്ലസ് സൈസ് ബോഡിയുടെ ചലനങ്ങൾ കാട്ടിത്തരാനാണ് എഡിറ്റ് ചെയ്യാത്ത ഈ വിഡിയോ പങ്കുവയ്ക്കാൻ ‍ഞാൻ തീരുമാനിച്ചത്''. വിഡിയോ കണ്ട് നിരവധി സ്ത്രീകൾ അവരുടെ സ്നേഹവും പിന്തുണയും നബീലയെ അറിയിച്ചെങ്കിലും ഭൂരിപക്ഷവും അവരുടെ ശരീരത്തെ പരിഹസിക്കാനാണ് ശ്രമിച്ചത്.

'' നിങ്ങൾ നല്ലൊരു വ്യക്തിയാണ്. പക്ഷേ ഈ ദിവസത്തിന്റെ അവസാനം എവിടെയായിരിക്കുമെന്ന തിരിച്ചറിവ് തീർച്ചയായും നിങ്ങൾക്ക് വേണ്ടതാണ്''.- ഒരാൾ കുറിച്ചു. ഒരു പ്രയോജനവുമില്ലെങ്കിലും നിങ്ങൾ നിങ്ങളുടെ ശരീരത്തെയോർത്ത് എത്രമാത്രം ആത്മവിശ്വാസമുള്ളയാളാണെന്ന് ലോകത്തിനു മുന്നിൽ ഡംഭുകാട്ടാനുള്ള ശ്രമം.''

'' നിങ്ങൾ എന്നോടു ക്ഷമിക്കണം. എന്തുകൊണ്ടെന്നാൽ എനിക്കു തോന്നുന്നത് ശരീരത്തോടു നിങ്ങൾ കാണിക്കുന്ന സ്നേഹത്തിന്റെ പേരുപറഞ്ഞ് സിംപതിയുടെ പേരിൽ കൂടുതൽ ഫോളോവേഴ്സിനെ ആകർഷിക്കാനുള്ള ഒരു ശ്രമമായിട്ടാണ്  ഇതു കാണുമ്പോൾ എനിക്ക് തോന്നുന്നത്.

വിഡിയോ പോസ്റ്റ് ചെയ്ത ശേഷം ലഭിക്കുന്ന സ്വകാര്യ സന്ദേശങ്ങളെക്കുറിച്ച് നബീല പറയുന്നതിങ്ങനെ. :- 'നിലവിലുള്ള സംവിധാനങ്ങളെ വെല്ലുവിളിച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കും. പക്ഷേ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ‍ഞാൻ തുടരും'.

തന്നെ വെറുക്കുന്നവർ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടും നബീല സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. '' അവളെ കൊല്ലൂ, കാരണം എല്ലാവരും അവളുടെ അയഞ്ഞു തൂങ്ങിയ ശരീരത്തെ വെറുക്കുന്നു.'' ഒരാൾക്ക് ഇങ്ങനെ വൃത്തികേടാകാൻ കഴിയുമോ?.തടിച്ച ശരീരപ്രകൃതത്തെ വരെ അവർ മാർക്കറ്റ് ചെയ്യുകയാണ്.''

വിമർശനങ്ങളോട് നബീലയുടെ പ്രതികരണമിങ്ങനെ :- 

''എന്റെ ശരീരത്തിന്റെ പേരിൽ മാപ്പു പറയാൻ ഞാൻ ഒരുക്കമല്ല, എന്റെ ശരീരത്തോടുള്ള സ്നേഹത്തിന്റെ പേരിൽ മാപ്പു പറയാൻ ഞാൻ തയാറല്ല. സമൂഹം കൽപ്പിക്കുന്ന അഴകളവുകളിലേക്ക് എന്റെ ശരീരം ചുരുങ്ങുന്നതുവരെ ഞാൻ എന്റെ ശരീരത്തെ മൂടിവയ്ക്കില്ല. എന്റെ ആത്മധൈര്യത്തെ തകർക്കാൻ നിങ്ങളുടെ വാക്കുകൾക്കാവില്ല''.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA