ADVERTISEMENT

രാജ്യത്ത് ആദ്യമായി ഇന്ത്യന്‍ വ്യോമസേനയിലെ ഒരു ഫ്ലൈയിങ് യൂണിറ്റില്‍ വനിതാ ഓഫിസര്‍ ഫ്ലൈറ്റ് കമാന്‍ഡര്‍ പദവിയില്‍. വിങ് കമാന്‍ഡര്‍ എസ്.ധമിയാണ് അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ ചേതക് ഹെലികോപ്റ്റര്‍ യൂണിറ്റിലാണ് ധമി ഫ്ലൈറ്റ് കമാന്‍ഡറായിരിക്കുന്നത്. 

കമാന്‍ഡിങ് ഓഫിസര്‍ക്കു തൊട്ടുതാഴെ യൂണിറ്റിലെ പ്രധാനികളില്‍ രണ്ടാം സ്ഥാനമാണ് ധമിക്കു ലഭിച്ചിരിക്കുന്നത്. ഫ്ലൈയിങ് ബ്രാഞ്ചിലെ പെര്‍മനന്റ് കമ്മിഷന്‍ ഓഫിസറായ ധമി പടിപടിയാണ് നേടിയ സ്ഥാനക്കയറ്റത്തിനൊടുവിലാണ് പുതിയ പദവിയും വന്നുചേര്‍ന്നിരിക്കുന്നത്. 

ഒരിക്കല്‍ വനിതകള്‍ മാറിനിന്ന് ആരാധനയോടെ മാത്രം നോക്കിയിരുന്ന വ്യോമസേനയില്‍ ഇന്ന് അവരുടെ വലിയതോതിലുള്ള പങ്കാളിത്തമുണ്ട്. സൈനികരായും യുദ്ധവിമാനത്തിന്റെ വൈമാനികരായുമെല്ലാം സ്ഥാനം നേടുന്ന വനിതകള്‍ ഉയര്‍ന്ന പദവികളും ഇപ്പോള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. ധമിയുടെ നിയമനം ആ ദിശയിലുള്ള ഒരു പുതിയ ചുവടുവയ്പുമാണ്. കരയിലെന്നപോലെ ആകാശത്തിലും വനിതകള്‍ നേടുന്ന ആധിപത്യത്തിന്റെ തെളിവ്. ലിംഗവിവേചത്തിന്റെ അതിരുകള്‍ മായ്ക്കുന്ന പുതിയ ചുവടുവയ്പ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com