ADVERTISEMENT

കരസേനയുടെ നാഗാ ബറ്റാലിയനിലെ വനിതാ സൈനികരുടെ കൈക്കരുത്തിന്റെ ബലം തെളിയിക്കുന്ന വിഡിയോ വീണ്ടും തരംഗമാവുകയാണ്. ഒരു സംഘം വനിതാ സൈനികർ ചേർന്ന് റോഡിലെ ഓടയിൽ ചെളിയിൽനിന്ന് ഒരു മഹീന്ദ്ര ബൊലേറോ ഉയർത്തുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും പ്രചരിക്കുന്നത്. കുറച്ചു പഴയ ‌‌‌‌ദൃശ്യങ്ങൾ വീണ്ടും തരംഗമാകാൻ ഒരു കാരണമുണ്ട്. ഓടയിൽ മുൻചക്രങ്ങൾ കുടുങ്ങിപ്പോയ വാഹനം പത്തോളം സൈനികർ ചേർ‌ന്ന് ഉയർത്തിയെടുക്കുന്നത് വിഡിയോയിൽ കാണാം.

നാഗാലാൻഡ് എംഎൽഎ മുഹോൻലുമോ കിക്കോൺ ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് വിഡിയോ വീണ്ടും ചർച്ചയായത്. വിഡിയോ പഴയതാണെങ്കിലും കൂടുതൽ പേർ കാണട്ടെ എന്നു കരുതിയാണ് പങ്കുവയ്ക്കുന്നതെന്നും കിക്കോൺ ട്വീറ്റ് ചെയ്തിരുന്നു. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയെയും കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിനെയും ടാഗ് ചെയ്തുകൊണ്ട് എംഎൽഎ വിഡിയോ പങ്കുവച്ചതിനു പിന്നാലെ ആനന്ദ് മഹീന്ദ്രയും തന്റെ ട്വിറ്റർ പേജിൽ വനിതാ സൈനികരെ അഭിനന്ദിച്ചുകൊണ്ട് വിഡിയോ പങ്കുവച്ചു.

വിഡിയോ തരംഗമായതോടെ ട്വിറ്ററിൽ വനിതാ സൈനികരെ അഭിനന്ദിച്ച് ട്വീറ്റുകളുടെ പ്രവാഹമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com