ADVERTISEMENT

മുന്നിൽ നിൽക്കുന്നത് രാജ്ഞിയാണെന്നു തിരിച്ചറിയാതെയാണ് വിനോദസഞ്ചാരികൾ എലിസബത്ത് രാജ്ഞിയോട് ചില സംശയങ്ങൾ ചോദിച്ചത്. തന്നെ തിരിച്ചറിയാൻ കഴിയാതിരുന്ന വിനോദ സഞ്ചാരികളോട് ചില കുസൃതികൾ കാട്ടാനും രാ‍ജ്ഞി ഒട്ടും മടിച്ചില്ല. അമേരിക്കൻ വിനോദസഞ്ചാരികളോടാണ് രാ‍ജ്ഞി കുസൃതി കാട്ടിയത്.

സ്കോട്ട്‌ലന്റിലെ ബൽമോറൽ കാസിലിനു മുന്നിൽ നിൽക്കുമ്പോഴാണ് കുറച്ച് അമേരിക്കൻ വിനോദസഞ്ചാരികൾ രാജ്ഞിയെ സമീപിച്ചത്.കമ്പിളിയും സ്കാർഫുമൊക്കെ ധരിച്ചു നിന്ന 93 വയസ്സുകാരിയായ രാ‍ജ്ഞിയെ വിനോദ സഞ്ചാരികൾക്ക് തിരിച്ചറിയാനായില്ല. രാ‍ജ്‍ഞിയോടൊപ്പം ആ സമയത്ത് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ മാത്രമാണുണ്ടായിരുന്നത്.

പ്രായമായ ഒരു സുന്ദരിയമ്മൂമ്മയെന്ന് ധരിച്ച് വിനോദസഞ്ചാരികൾ രാ‍ജ്ഞിയുമായി കുശലപ്രശ്നത്തിൽ ഏർപ്പെടാൻ തുടങ്ങി. 'താമസം ഇവിടെയടുത്താണോ?, എന്നെങ്കിലും രാജ്ഞിയെ നേരിട്ടു കണ്ടിട്ടുണ്ടോ?' എന്നൊക്കെയായി അവരുടെ ചോദ്യങ്ങൾ. 'അതേ തീർച്ചയായും ഇവിടെയടുത്താണ് താമസമെന്നു പറഞ്ഞ് രാ‍ജ്ഞി തന്റെ സുരക്ഷാഉദ്യോഗസ്ഥനു നേരെ നോക്കി അദ്ദേഹം രാജ്ഞിയെ കണ്ടിട്ടുണ്ട്, ഞാൻ കണ്ടിട്ടില്ല എന്ന് മറുപടി നൽകി'.

ഈ സംഭവങ്ങൾക്കെല്ലാം സാക്ഷിയായ സുരക്ഷാഉദ്യോഗസ്ഥനാണ് രാ‍ജ്ഞിയുടെ കുസൃതിയെക്കുറിച്ച് മാധ്യമങ്ങളോട് പങ്കുവച്ചത്. ദീർഘകാലമായി രാജകുടുംബത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനായ റിച്ചാർഡ് ഗ്രിഫിനാണ് ആ സമയത്ത് രാ‍‍ജ്ഞിയ്ക്കൊപ്പമുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com