ADVERTISEMENT

ഒരു കുട്ടിക്കുതിരയുമായി ആകാശ സവാരിക്കിറങ്ങിയ സ്ത്രീയെ ആശ്ചര്യത്തോടെയാണ് വിമാനത്താവളത്തിലെത്തിയ ആളുകൾ നോക്കിയത്. കുതിരക്കുട്ടിക്ക് ഇരിപ്പിടമൊരുക്കാൻ മുഴുവൻ വിമാനയാത്രക്കാരും അഡ്ജസ്റ്റ് ചെയ്തെങ്കിലും ഒരു ഘട്ടത്തിൽ ഉടമയായ സ്ത്രീയുടെ മടിയിലിരുന്ന് യാത്രചെയ്യാനാണ് കുതിരക്കുട്ടി താൽപര്യം കാട്ടിയത്.

ചിക്കാഗോയിൽ നിന്ന് ഒമാഹയിലേക്ക് യാത്രതിരിച്ച അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റിലാണ് കൗതുകം നിറഞ്ഞ സംഭവങ്ങൾ നടന്നത്. കുതിരക്കുട്ടിയുമായി വിമാനയാത്രക്കിറങ്ങിയ സ്ത്രീയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സഹയാത്രികർ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തതോടെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കപ്പെട്ടു.

ദൃശ്യങ്ങൾ കണ്ട പലരും മനോഹരം, സുന്ദരം എന്നൊക്കെ അഭിപ്രായപ്പെട്ടെങ്കിലും കുട്ടിക്കുതിരയെ സപ്പോർട്ടിങ് ആനിമൽ ആയി ഫ്ലൈറ്റിൽ കൊണ്ടുപോകാൻ കഴിയുമോ എന്നതായിരുന്നു മറ്റു ചിലരുടെ സംശയം.  എന്നാൽ പരിശീലനം ലഭിച്ച കുട്ടിക്കുതിരകളെ ആകാശയാത്രയിൽ ഒപ്പം കൂട്ടാൻ‍ കഴിയുമെന്നാണ് അമേരിക്കൻ എയർലൈൻസ് വെബ്സൈറ്റിൽ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com