ADVERTISEMENT

മനുഷത്വത്തിനും സ്നേഹത്തിനും ഉപാധികളില്ലെന്നു തെളിയി ക്കുന്ന ഒരു കത്ത് ഏറ്റെടുത്തുകൊണ്ടാണ് വെർച്വൽലോകം അതെഴുതിയ എയർഹോസ്റ്റസിനെ അഭിനന്ദിക്കുന്നത്. ഡെൽറ്റ എയർലൈൻസിന്റെ ഭാഗമായ എൻഡവർ ഫ്ലൈറ്റിലാണ് മനം നിറയ്ക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.

വിമാനത്തിൽ ആദ്യമായി യാത്രചെയ്യാനെത്തിയ പെൺകുട്ടിക്ക് കേൾവി ശക്തിയില്ലെന്നു മനസ്സിലാക്കിയ എയർഹോസ്റ്റസ് അവൾക്കായി എഴുതിയ ഒരു കുറിപ്പെഴുതി. ആദ്യ യാത്രയുടെ പരിചയമില്ലായ്മയെ അതിജീവിക്കാൻ എന്തു സഹായത്തിനും താനുണ്ടെന്നു സൂചിപ്പിക്കുന്നതായിരുന്നു ആ കത്ത്. സ്നേഹമയിയായ ആ എയർഹോസ്റ്റസ് മകൾക്കു നൽകിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ആ പെൺകുട്ടിയുടെ അമ്മ പങ്കുവച്ചതോടെയാണ് ഈ സുന്ദരകഥ പുറംലോകമറിഞ്ഞത്.

മകളുടെ ആദ്യത്തെ വിമാനയാത്രാനുഭവം സുന്ദരമാക്കിത്തീർത്തതിന് ഡൽറ്റ എയർലൈൻസിനോട് നന്ദി പറഞ്ഞുകൊണ്ട് പങ്കുവച്ച പോസ്റ്റിലാണ് തന്റെ മകൾക്കായി എയർഹോസ്റ്റ് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പും ആ അമ്മ പങ്കുവച്ചത്.

' കേൾവി ശക്തിയില്ലാത്ത മകളുടെ ആദ്യ വിമാനയാത്രയായി രുന്നു. വിമാനത്തിനുള്ളിൽ വച്ച് സഹായവാഗ്ദാനം നൽകി എയർഹോസ്റ്റസ് പങ്കുവച്ച കുറിപ്പാണിത്. ഈ യാത്ര ഡെൽറ്റ അവിസ്മരണീയമാക്കി' എന്നു കുറിച്ചുകൊണ്ടാണ് ആ അമ്മ കുറിപ്പ് പങ്കുവച്ചത്.

എയർഹോസ്റ്റസ് മകൾക്കു നൽകിയ കുറിപ്പിലെ കാര്യങ്ങളെക്കുറിച്ച് ആ അമ്മ പറഞ്ഞതിങ്ങനെ :- 

'' ഗുഡ് മോർണിങ് ആഷ്‌ലി, എന്റെ പേര് ജന്ന എന്നാണ്. ഇന്നത്തെ ഫ്ലൈറ്റിലെ ഫ്ലൈറ്റ് അറ്റൻഡന്റ് ഞാനാണ്. നീയിരിക്കുന്ന സീറ്റിനു മുകളിലായി രണ്ട് ബട്ടണുകളുണ്ട്. ആ മഞ്ഞ ബട്ടൻ ലൈറ്റ് ക്രമീകരിക്കുന്നതി നായുള്ളതാണ്.  നിനക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാനായി ഒരു മനുഷ്യന്റെ ചിത്രമുള്ള ചാരനിറത്തിലുള്ള വലിയ ബട്ടണിൽ അമർത്തിയാൽ മതി. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം. എമർജൻസി എക്സിസ്റ്റും നീയിരിക്കുന്നതിനു സമീപം തന്നെയുണ്ട്. എന്തെങ്കിലും സഹായം ആവശ്യമാണെങ്കിൽ മടികൂടാതെ എന്നെ വിളിക്കണം. വീണ്ടും ഓർമിപ്പിക്കുകയാണ് എന്റെ പേര് ജെന്ന. സ്വാഗതം.''

പെൺകുട്ടിയുടെ അമ്മ പോസ്റ്റ് ചെയ്ത എയർ ഹോസ്റ്റസിന്റെ കുറിപ്പ് കണ്ട പലരും ഏറെ സന്തോഷത്തോടെയാണ് അതിനോടു പ്രതികരിച്ചത്. എയർഹോസ്റ്റസിന്റെ മാതൃകാപരമായ പ്രവൃത്തി പ്രചോദനാത്മകമാണെന്നും സഹജീവികളോട് സഹാനുഭൂതി പ്രകടിപ്പിക്കാൻ യൂസർ മാനുവലോ എച്ച് ആർ പോളിസിയോ ഒന്നും ബാധകമല്ലെന്നും. സഹജീവികൾക്ക് കരുതലും സഹാനു ഭൂതിയും നൽകുന്ന തരത്തിൽ ജീവനക്കാരെ ശാക്തീകരിക്കുന്ന ഡെൽറ്റ എയർലൈൻസിന് എല്ലാ ഭാവുകങ്ങളും നേരുന്നു എന്നാണ് ഒരാൾ കുറിച്ചത്.

ആ പെൺകുട്ടിയുടെ പേര് ആഷ്‌ലി ഒബെർ എന്നാണെന്നും മേരിലാന്റിലെ ബാൾട്ടിമോറിൽ നിന്ന് അവൾ യാത്രചെയ്യാനെ ത്തിയത് തനിച്ചാണെന്നും റിപ്പോർട്ടുകളുണ്ട്. എയർഹോസ്റ്റ സിന്റെ കുറിപ്പ് തന്റെ ഹൃദയം കവർന്നെന്നും ആശയവിനിമയം എന്നത് വളരെ പ്രധാനമാണെന്നും ശ്രവണവൈകല്യമുള്ളവരുമായി ആശയവിനിമയം നടത്തേണ്ടി വരുമ്പോൾ അവരെ സമ്മർദ്ദത്തിലാക്കാതെ കംഫർട്ടബിളാക്കി നിർത്താനാണ് ശ്രമിക്കേണ്ടതെന്നും അവൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com