ADVERTISEMENT

അഭിനയവും ഭരണവും മാത്രമല്ല തങ്ങളുടെ വനിതാ നേതാക്കൾക്ക് അസൽ നൃത്തവും വഴങ്ങുമെന്നു പറഞ്ഞുകൊണ്ടാണ് ബംഗാളിലെ രണ്ട് വനിതാ എംപിമാരുടെ നൃത്ത വിഡിയോ ആളുകൾ ഷെയർ ചെയ്യുന്നത്. തൃണമൂൽ കോൺഗ്രസ് എംപിമാരായ നുസ്രത്ത് ജഹാൻ, മിമി ചക്രബർത്തി എന്നിവർ ദുർഗാ ദേവിയെ സ്തുതിച്ചുകൊണ്ടാടിയ നൃത്തമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.

അടുത്ത മാസമാണ് ദുർഗാ പൂജയെങ്കിലും ഇപ്പോഴേ നാടും നഗരുമെല്ലാം ദുർഗാ പൂജയ്ക്കായുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഒക്ടോബർ 4 മുതൽ 8 വരെയാണ് ദുർഗാ പൂജ. ക്യാപ്റ്റൻ‌ ടിം എം റ്റി എന്ന യൂസർ നെയിമിൽ യുട്യൂബിൽ പ്രത്യക്ഷപ്പെട്ട വിഡിയോ ഫെയ്സിബുക്കിൽ ഇതിനകം തന്നെ 1.6 മില്യണിലധികം പ്രാവശ്യം ആളുകൾ കണ്ടു കഴിഞ്ഞു. വനിതാ എംപിമാരോടൊപ്പം ബംഗാളി സിനിമാതാരമായ ശുഭശ്രീ ഗാംഗുലിയും നൃത്തമാടുന്നുണ്ട്. രാഷ്ട്രീയത്തിലേക്കു വരും മുമ്പ് നുസ്രത്ത് ജഹാനും മിമി ചക്രബർത്തിയും അഭിനേത്രികളായിരുന്നു. ശക്തിയുടെ പ്രതീകമായ ദുർഗാ ദേവിയെ ആരാധിക്കാനായി പരമ്പരാഗത ബംഗാളി വസ്ത്രങ്ങളണിഞ്ഞാണ് അവർ നൃത്തമാടിയത്.

ബംഗാളി സിനിമാതാരമായ നുസ്രത്ത് ജഹാൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ കുത്തക മണ്ഡലങ്ങളിലൊന്നായ ബസീർഹട്ടിൽ നിന്ന് മൂന്നരലക്ഷം വോട്ടുകൾക്കാണ് ജയിച്ചത്.തൃണമൂലിന്റെ മറ്റൊരു കുത്തക മണ്ഡലമായ ജാദവ് പൂരിൽ നിന്നാണ് മിമി ചക്രവർത്തി ജയിച്ചത്. സൈബർ ആക്രമണങ്ങളെ അതിജീവിച്ചാണ് ഇരുവരും തിരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന പ്രത്യേകതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com